ടൂറിസം രംഗത്ത് 1200ഓളം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ ടൂറിസം മേഖലയുടെ പങ്ക് ആറു മുതല്‍ പത്തു ശതമാനം വരെയായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം
മസ്കറ്റ്: എണ്ണവിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക ഞെരുക്കത്തിൽ നിന്നും കരകയറുന്നതിന്റെ ഭാഗമായി ടൂറിസം മേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കൻ ഒമാൻ തയ്യാറെടുക്കുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയിലധികമാക്കാനുള്ള കര്‍മപദ്ധതികള്‍ കഴിഞ്ഞ ദിവസം സമാപിച്ച ഇന്‍വെസ്റ്റ് ഇന്‍ ഒമാന്‍ സമ്മേളനത്തിൽ അവതരിപ്പിച്ചു.
ടൂറിസം രംഗത്ത് 1200ഓളം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ ടൂറിസം മേഖലയുടെ പങ്ക് ആറു മുതല്‍ പത്തു ശതമാനം വരെയായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഒമാനിലെ സാമ്പത്തിക രംഗം എണ്ണയുല്പാദനത്തെ മാത്രം ആശ്രയിച്ചിരിക്കുന്നതിൽ നിന്നുള്ള മോചനം ആവശ്യമെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാണിച്ചു.
ഇതിന്റെ ഭാഗമായി വ്യവസായം, ഗതാഗതം, ചരക്കുനീക്കം, ഭക്ഷ്യസുരക്ഷ, ഖനനം, ടൂറിസം മേഖലകളിലെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഡെവലപ്മെന്‍റല്‍ സ്ട്രാറ്റജി 2040ഉം സമ്മേളനം വിശകലനം ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.