സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ സമീപകാലത്ത് വർധിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
വൻകിട ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് അടുത്തവർഷം മുതൽ വർധിപ്പിക്കുവാൻ തീരുമാനം. 150 മെഗാവാട്ടിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവർക്കു ജനുവരി ഒന്നുമുതൽ നിരക്കുവര്‍ധന ഉണ്ടാകും. ഇതുവരെ നല്കിവന്നിരുന്ന സബ്സിഡി എടുത്തുകളയുന്നതോടെ പ്രതിവര്‍ഷം 100 ദശലക്ഷം റിയാലിന്‍െറ ലാഭം സർക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
വിസ റദ്ദാക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്നതിന് പഴയ സ്പോണ്‍സറുടെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള നിയമം ഒമാൻ എടുത്തുകളയുന്നു.
രണ്ടായിരത്തിനാൽപ്പത് ആകുന്നതോടെ രാജ്യത്തെ ജനസംഖ്യയിൽ പത്ത് ശതമാനവും വൃദ്ധരാകുമെന്ന് റിപ്പോർട്ട്. 2015 പകുതി വരെയുള്ള കണക്കുകൾ പ്രകാരം ആറ് ശതമാനമാണ് രാജ്യത്തെ വൃദ്ധരുടെ എണ്ണം.
തൊഴിൽ നിയമലംഘനങ്ങൾ നടത്തിയ 101 പേർ ബുറൈമിയിൽ പിടിയിൽ. ബുറൈമിയിലെ മാനവവിഭവശേഷി മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇതിൽ 58 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ നൽകികൊണ്ട് ഒമാനിൽ ക്രൂയിസ് സീസണ് തുടക്കമായി. 152 കപ്പലുകൾ ഈ സീസണിൽ മസ്കറ്റിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഒമാനിൽ 2011 നു ശേഷം രെജിസ്റ്റർ ചെയ്യപ്പെട്ട 269 സൈബർ ബ്ലാക്ക്മെയിലിംഗ് കേസുകളിൽ 161 എണ്ണവും രെജിസ്റ്റർ ചെയ്യപ്പെട്ടത് ഈ വർഷമെന്ന് ഇൻഫൊർമേഷൻ ടെക്നോളജി അഥോററ്റിയുടെ കണക്കുകൾ.
സര്‍ക്കാര്‍, മിലിട്ടറി ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പുറമെ മെഡിക്കല്‍ അസിസ്റ്റന്റുമാര്‍ക്കും ഈ മാറ്റം ബാധകമായിരിക്കും.
അടുത്തിടെ നടത്താൻ തീരുമാനിച്ച 4,814 ശസ്ത്രക്രിയകളിൽ 1,235 (25 ശതമാനം) ശസ്ത്രക്രിയകളും റദ്ദാക്കപ്പെടുകയുണ്ടായി. ഇതിൽ 63 ശതമാനം റദ്ദാക്കപ്പെടലിനും കാരണം രോഗികൾ ഹാജരാകാത്തത് ആകുമ്പോൾ 17 ശതമാനം രോഗികളുടെ പ്രതികൂല ആരോഗ്യാവസ്ഥയെ തുടർന്നാണ്.
വാണിജ്യ, വ്യാവസായിക മന്ത്രി ഡോ. അലി ബിൻ മസൂൂദ് ബിൻ അലി അൽ സുനൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.