ഒമാനിലെ ഏക റീഹബിലറ്റേഷൻ സെന്ററായ അൽ മസാറഹ് ഹോസ്പിറ്റലിലെ റീഹബിലറ്റേഷൻ സെന്ററിന്റെ പ്രവർത്തനം ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ പ്രതിസന്ധിയിൽ.
മസ്കറ്റ്: ഒമാനിലെ ഏക റീഹബിലറ്റേഷൻ സെന്ററായ അൽ മസാറഹ് ഹോസ്പിറ്റലിലെ റീഹബിലറ്റേഷൻ സെന്ററിന്റെ പ്രവർത്തനം ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ പ്രതിസന്ധിയിൽ. ലഹരിക്കടിമപ്പെട്ടവരെ അതിൽ നിന്നും മോചിപ്പിക്കാനായി വിവിധ തരത്തിലുള്ള ചികിത്സാസൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.
എന്നാൽ ജീവനക്കാരുടെ കുറവും സമൂഹത്തിൽ പൊതുവിൽ ലഹരിക്കടിമയായവരോടുള്ള കാഴ്ചപ്പാടും സെന്ററിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് മേധാവിയായ ബുതൈന സലിം അൽ വൈഫൈബി പറയുന്നത്. 42 രോഗികളെ ഒരേസമയം ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും 30 രോഗികൾ മാത്രമാണു ഇപ്പോൾ ഉള്ളത്.
സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതുണ്ടെന്നും ഇതിനായി ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാനാണു തങ്ങളുടെ തീരുമാനമെന്നും ബുതൈന സലിം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.