എണ്ണവിലയിടിവിനെ തുടർന്ന് 2016ന്റെ ആദ്യപാദത്തില്‍ 12.2 ശതമാനത്തിന്‍െറ ഇടിവാണ് സമ്പദ്ഘടനയില്‍ ഉണ്ടായതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
മസ്കറ്റ്: ഒമാനിലെ സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞതായി സെന്‍ട്രല്‍ ബാങ്ക് ഒമാൻ. എണ്ണവിലയിടിവിനെ തുടർന്ന് 2016ന്റെ ആദ്യപാദത്തില്‍ 12.2 ശതമാനത്തിന്‍െറ ഇടിവാണ് സമ്പദ്ഘടനയില്‍ ഉണ്ടായതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ സാമ്പത്തിക വളർച്ചാനിരക്കിൽ ഇടിവ് സംഭവിച്ചിരുന്നു.
ആഭ്യന്തര ഉല്‍പാദനത്തില്‍ പെട്രോളിയം മേഖലയില്‍നിന്നുള്ള പങ്കാളിത്തം 34 ശതമാനവും എണ്ണയിതര മേഖലയില്‍നിന്നുള്ളത് 2.4 ശതമാനവും കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം കണക്കിലെടുക്കാതെയുള്ള റിപ്പോർട്ട് ആണിത്. ക്രൂഡോയിലിന് ശരാശരി 59.3 ഡോളര്‍ കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഈവര്‍ഷം അത് 35 ഡോളറായി ചുരുങ്ങി.
പരമ്പരാഗത വാണിജ്യബാങ്കുകളുടെ മൊത്തം ആസ്തി 4.2 ശതമാനം വര്‍ധിച്ച് 29.3 ശതകോടി റിയാലായതായാണ് ജുലൈ വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ബാങ്കുകളിലെ സര്‍ക്കാര്‍ നിക്ഷേപം 10.3 ശതമാനം കുറഞ്ഞ് 4.8 ശതകോടി റിയാല്‍ ആയപ്പോള്‍ സ്വകാര്യ മേഖലയുടേത് 3.9 ശതമാനം വര്‍ധിച്ച് 12.2 ശതകോടി റിയാല്‍ ആയി ഉയർന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.