Currency

Qatar

ആയൂർദൈർഘ്യം കൂടുതൽ ഖത്തറിൽ; പ്രവാസി മലയാളികൾ കേൾക്കുന്നുണ്ടോ?

കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ഏറ്റവും കൂടുതൽ ആയൂർദൈർഘ്യമുള്ളത് ഖത്തറിൽ. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരമുള്ളത്. പുറത്തുവന്ന കണക്കുകൾ പ്രകാരം ഖത്തറിലെ ജനങ്ങൾക്കാണ് പ്രതീക്ഷിത ആയൂർദൈർഘ്യമുള്ളത്. ജീവിതരീതി, ആരോഗ്യപരിപാലനം എന്നിവയുടെ കാര്യത്തിൽ ഖത്തർ കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചാണ് ഇതെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ചില ആഫ്രിക്കൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതറിയുമ്പോഴാണ് ഖത്തറിലെ ആരോഗ്യസുരക്ഷ പദ്ധതികളുടെ യഥാർത്ഥഫലങ്ങൾ തിരിച്ചറിയുക. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുപ്രകാരം ഖത്തറിലെ […]

ഖത്തറിലെ മല്‍സ്യമാര്‍ക്കറ്റുകളില്‍ കൂടുതൽ നിയന്ത്രണം വരുന്നു

ഖത്തർ: പൊതുജനങ്ങളുടെ ആരോഗ്യം മുൻ നിർത്തി ഖത്തർ മത്സ്യമാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അല്‍ ഖോര്‍, അല്‍ ദഖിറ മുനിസിപ്പാലിറ്റികൾ തീരുമാനിച്ചു. പഴകിയ മത്സ്യങ്ങളൂടെ വിൽപ്പന ഇല്ലാതാക്കുകയും ഇതുവഴി ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുകയുമാണു അധികൃതർ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി മത്സ്യബന്ധനം നടത്തി രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പ്പന നടത്താനുള്ള സൗകര്യം ഏർപ്പെടുത്തും. മാര്‍ക്കറ്റുകളില്‍ വിൽപ്പനയ്ക്ക് വെക്കുന്ന മത്സ്യങ്ങളില്‍ ഐസ് വിതറാനും പരിശോധന നടത്താനുമായി പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മത്സ്യങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി […]

Top
x