Currency

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

സ്വന്തം ലേഖകന്‍Wednesday, December 21, 2016 6:14 pm

ജുവൈസയിലെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം നാളെ വൈകിട്ട് നാലുമണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിന്റെ ഭാഗമായി വൈകിട്ട് ഏഴിന് എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹിം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഷാര്‍ജ: ജുവൈസയിലെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം നാളെ വൈകിട്ട് നാലുമണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിന്റെ ഭാഗമായി വൈകിട്ട് ഏഴിന് എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹിം പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യവസായ മേഖലയായ സജക്ക് അടുത്താണ് ജുവൈസിലെ പുതിയ കെട്ടിടം. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നല്‍കിയ 10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സ്ഥലത്താണ് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഭൂരിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. 44.3 ദശലക്ഷം ദിര്‍ഹമാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ചെലവ്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴിലാണ് ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. വീഡിയോ പ്രകാശനം കെ. മുരളീധരന്‍ എം.എല്‍.എ. നിര്‍വഹിക്കും. ആഘോഷപൂര്‍വം മുഖ്യമന്ത്രിയെ സ്വീകരിക്കും. ഡോ. മേതില്‍ ദേവികയുടെ നൃത്തവും പൊതുസമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് റഹിം അറിയിച്ചു. 160 ക്ലാസുമുറികളുള്ള സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 6000 കുട്ടികള്‍ക്ക് പുതിയ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ സാധിക്കും. ഫെബ്രുവരിയില്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം. നിലവിലുള്ള സ്‌കൂളിലെ അഞ്ചാംതരം മുതലുള്ള ആണ്‍കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതോടെ അടുത്ത അധ്യയന വര്‍ഷം പുതുതായി നാലായിരം കുട്ടികള്‍ക്കെങ്കിലും പ്രവേശനം നല്‍കാനാവുമെന്ന് റഹിം വ്യക്തമാക്കി.

ആധുനിക സൗകര്യങ്ങളോടുകൂടിയ 19 ലാംഗ്വേജ് മുറികള്‍, ഏഴ് സയന്‍സ് ലാബ്, ഏഴ് കംപ്യൂട്ടര്‍ ലാബ്, 16 ആക്ടിവിറ്റി റൂം എന്നിവ പുതിയ സ്‌കൂളില്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലും സ്മാര്‍ട്ട് ബോര്‍ഡ്, വൈഫൈ സംവിധാനങ്ങളുണ്ട്. ആയിരം പേര്‍ക്കിരിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, സ്റ്റേജും മേല്‍പ്പുരയുമുള്ള കളിസ്ഥലത്തിന് പതിനായിരം കുട്ടികളെ ഉള്‍ക്കൊള്ളാനാവും. ആറ് ബാഡ്മിന്റണ്‍, നാല് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്‌ബോളിനും ക്രിക്കറ്റിനും പ്രത്യേക സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. രണ്ട് വര്‍ഷമായി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടന്നുവരികയായിരുന്നു. അല്‍ ഗുബൈബയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ 9000 കുട്ടികളാണ് പഠിക്കുന്നത്. സ്ഥലപരിമിതി കാരണം രണ്ടുവര്‍ഷമായി പുതിയ കുട്ടികള്‍ക്ക് ഇന്ത്യന്‍ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ സാധിച്ചിട്ടില്ല. ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ഇപ്പോള്‍ പഠനം. യു.എ.ഇ.യിലെ ചെലവുകുറഞ്ഞ സ്‌കൂളുകളില്‍ ഒന്നായ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ആയിരക്കണക്കിന് സാധാരണക്കാരായ മലയാളി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവിടെ ഭൂരിഭാഗം അധ്യാപകരും ജീവനക്കാരും മലയാളികളാണ്. 1979 ല്‍ കേവലം 40 വിദ്യാര്‍ഥികളും നാല് അധ്യാപകരുമായാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ”

  1. Hey I know this is off topic but I was wondering if you knew of any widgets I could add to my blog that automatically tweet my newest
    twitter updates. I’ve been looking for a plug-in like this for quite some time and was hoping maybe you
    would have some experience with something like this.
    Please let me know if you run into anything. I truly enjoy reading your blog and I look forward to your new updates.

Comments are closed.

Top
x