നവംബർ മുതൽ നേരിട്ട് ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നത് ട്രാഫിക് ഡിപ്പാർട്മെന്റ് നിറുത്തും. ലൈസെൻസ് നഷ്ടപ്പെട്ടവർ www.moi.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
മുപ്പത്തിയഞ്ചാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള 1420 പ്രസാധകര് പങ്കെടുക്കുന്നപുസ്തകോത്സവം നവംബർ 12 വരെ നീണ്ടുനിൽക്കും.
യുഎഇ ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമെന്ന് ലോകസാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും സുരക്ഷിതരാജ്യമായി ഫിന്‍ലന്റ് പട്ടികയില്‍ ഒന്നാം സ്ഥാനലത്ത് നിൽക്കുന്നു. രണ്ടാംസ്ഥാനത്ത് മറ്റൊരു ഗൾഫ് രാജ്യമായ ഖത്തറാണ്.
യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇന്റർസിറ്റി ബസ് സർവീസുമായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോററ്റി.
റിട്ടയേർഡ് ഉദ്യോഗസ്ഥർക്കും സർവകലാശാല വിദ്യാർത്ഥികൾക്കും പ്രാദേശിക-ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും പാർക്കിംഗ് ഫീസിൽ ഇരുപത് ശതമാനം ഡിസ്കൗണ്ട് നൽകാൻ ഷാർജ നഗരസഭ തീരുമാനം.
വെള്ളം ദുരുപയോഗം ചെയ്തതിന് കഴിഞ്ഞ എട്ട് മാസത്തിനിടെ 1,159 നിവാസികൾക്ക് ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോററ്റി (സേവ) പിഴ ചുമത്തി.
വാഹനമോഷണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാഹനയുടമകൾക്ക് ക്യാമ്പെയിനുമായി ഷാർജ പോലീസ്.
നിശ്ചിത സമയത്ത് മുഴുവൻ ശമ്പളവും തൊഴിലാളികൾക്ക് ലഭ്യമാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികളും പുതിയ നിയമം ശുപാർശ ചെയ്യുന്നുണ്ട്. നൂറിലധികം ജീവനക്കാരുള്ള കമ്പനികൾക്കാണ് പ്രാരംഭഘട്ടത്തിൽ ഈ നിയമം ബാധകമാകുക.
ഹിജ്റ വർഷാരംഭത്തോട് അനുബന്ധിച്ച് ഒക്റ്റോബർ രണ്ട്, ഞായറാഴ്ച, ഷാർജയിൽ പാർക്കിംഗ് സൗജന്യമാക്കി.
ഗൾഫ്ടാലന്റ് നടത്തിയ സർവ്വേ അനുസരിച്ച് നിർമ്മാണ, സാമ്പത്തിക മേഖലകളിലാണ് ഭൂരിപക്ഷം ബിരുദധാരികളും തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നത്.