സിഡ്നി: ഗർഭിണികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. പ്രസവത്തോട് അനുബന്ധിച്ച് ഏടുക്കുന്ന അവധിക്ക് സ്ത്രീകൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങളും ഇളവുകളുമാണ് വെട്ടിക്കുറയ്ക്കുന്നു. അടുത്ത വർഷം ആദ്യം മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. തൊഴിലുടമ അവധി അനുവദിക്കുമ്പോള്‍ 18 ആഴ്ചത്തെ അവധി ശമ്പളം സര്‍ക്കാര്‍ നല്കുന്ന പദ്ധതി കഴിഞ്ഞ സർക്കാർ കൊണ്ടുവന്നിരുന്നു ഇതാണ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ 80,000 സ്ത്രീകളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.
നിലവിൽ രാജ്യത്ത് ആവശ്യത്തിൽ കൂടുതൽ വീടുകളും, അപാർട്ട്മെന്റുകളും നിർമിക്കപ്പെട്ടു കഴിഞ്ഞു. ഇതാണ് നിർമ്മാണ മേഖലയിലെ തൊഴിൽ നഷ്ടത്തിനും ഒപ്പം വസ്തുവിപണിയിലെ ഇടിവിനും കാരണമാകാൻ പോകുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പഠനഫലം വ്യക്തമാക്കുന്നത്.
പുതിയ നിയമമനുസരിച്ച് സ്പോണ്‍സര്‍മാര്‍ തങ്ങള്‍ ഓസ്ട്രേലിയയിലേക്ക് കൊണ്ടു വരുന്നവരെ രണ്ട് വര്‍ഷം സ്പോണ്സര് ചെയ്ത് സഹായം ലഭ്യമാക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കേണ്ടി വരും.
77,000 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. വിദ്യാഭ്യാസ മന്ത്രി അഡ്രിയാൻ പിക്കോളി എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നു.
സ്വവർഗവിവാഹം നിയപരമാക്കുന്നത് സംബന്ധിച്ച് ജനഹിത പരിശോധന നടത്തുന്നതിന് പാർലമെന്റിൽ അനുമതി കിട്ടില്ല. ദേശീയതലത്തിൽ ജനഹിത പരിശോധന നടത്തുന്നത് സംബന്ധിച്ച ഭേദഗതിയെ തങ്ങൾ എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു.
തൊഴിലെടുക്കാതെ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുടെ എണ്ണത്തിൽ 70 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിലെ കണക്കുകൾ പ്രകാരം 768,375 പേരാണ് നിലവിൽ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റി ജീവിക്കുന്നത്.
ഡ്രൈവറുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും സഞ്ചരിക്കാൻ ശേഷിയുള്ളവയാകും ഈ കാറുകൾ. കാൽനടയാത്രക്കാർ, സൈക്കിൾ സവാരിക്കാർ, ഇതര വാഹനങ്ങൾ തുടങ്ങിയ വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാനായി സെൻസറുകൾ കാറിൽ ഉണ്ടായിരിക്കും.
നിരവധിപേരെ തൊഴിൽരഹിതരാക്കിക്കൊണ്ട് പ്രമുഖ കാർ നിർമ്മാതാക്കളായ ഫോർഡിന്റെ ബ്രോഡ്മെഡോയിലും ഗീലോംഗിലുമുള്ള ഫാക്റ്ററികൾ അടച്ചുപൂട്ടുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 3.5 ശതമാനത്തിന്റെ വർധനയാണ് സിഡ്നിയിലെ വീടുവിലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വീടുവില ഏറ്റവും ഉയർന്നത് മെൽബണിൽ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വിൽപ്പനയ്ക്കെത്തിച്ച ബ്രെഡ്ഡുകളിൽ ലോഹകഷ്ണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോൾസ്, വൂൾവർത്ത്സ് തുടങ്ങിയ സ്റ്റോറുകളിൽ വിറ്റ പതിനേഴോളം ബ്രെഡ്ഡ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു.