യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ഗവേഷകർ പറയുന്നത് വരുന്ന പത്ത് വർഷത്തിനുള്ളിൽ രാജ്യത്ത് പൊണ്ണത്തടിയുള്ളവരുടെ എണ്ണം 35 ശതമാനമായി വർദ്ധിക്കുമെന്നാണ്.
ന്യൂ സൗത്ത് വെയിൽസിലെ ഫോർബ്സിൽ തമസിക്കുന്നവർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ലാച്ചാൻ നദിയിൽ നിന്നും ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.
ഓസ്ട്രേലിയയിലെ കുടിയേറ്റക്കാർക്ക് തങ്ങളുടെ മാതാപിതാക്കളെ അഞ്ച് വർഷത്തെ താൽക്കാലിക വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള അവസരമൊരുങ്ങുന്നു.
നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തിലും പ്രകൃതിക്ഷോഭമോ ഭീകരാക്രമണമോ ഉണ്ടായാൽ അവയെ നേരിടുന്ന കാര്യത്തിലും രാജ്യത്തെ പ്രധാന നഗരങ്ങൾ പിന്നിലാണെന്ന് കൺസൾട്ടൻസി സ്ഥാപനമായ അർക്കാഡിസിന്റെ പഠനത്തിൽ പറയുന്നു.
സർവ്വേയിൽ പങ്കെടുത്ത 40 ശതമാനം പേർ മാത്രമാണു മുസ്ലീം കുടിയേറ്റത്തെ അനുകൂലിച്ചത്. 49 ശതമാനം ആളുകൾ ഇസ്ലാം മതവിശ്വാസികളുടെ കുടിയേറ്റത്തെ എതിർത്തപ്പോൾ 11 ശതമാനം പേർക്ക് ഇക്കാര്യത്തിൽ ഒരു അഭിപ്രായവും ഇല്ലായിരുന്നു.
തുറമുഖം ലീസിനു നൽകി 7 ലക്ഷം കോടി ഡോളർ വരെ നേടാമെന്നായിരുന്നു വിക്റ്റോറിയൻ സർക്കാറിന്റെ കണക്കുകൂട്ടൽ. പ്രതീക്ഷതിലും കൂടുതൽ തുകയാണു ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
നൈപുണ്യവികസനം, ഉന്നതവിദ്യാഭ്യാസം, പാരമ്പര്യേതര ഊര്‍ജം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാനാണ് കേരളവും ടാസ്മേനിയയും ആലോചിക്കുന്നത്.
എക്കാലത്തെയും ഏറ്റവും താഴ്ന്ന നിരക്കായ 1.5 ശതമാനത്തിൽ പലിശനിരക്ക് നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ.
ഗീലോങ് സ്വദേശിയായ ജേക്കബ് വെൽഷ് ആണു ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി ഗ്രീസിലെ തെരുവിൽ കണ്ടൊരു നായയെ ദത്തെടുത്ത് ഓസ്ട്രെലിയയിലേക്ക് കൊണ്ട് വരാൻ ധനസമാഹാരണം നടത്തുന്നത്.
പസഫിക്കിലെ നൌറുവിലും മാനുസ് ദ്വീപിലും ഓസ്ട്രേലിയ സ്ഥാപിച്ചിരിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിതം കണ്ടു മനംനൊന്താണ് റിട്ടയേര്‍ഡ് ഓസ്ട്രേലിയന്‍ ജഡ്ജി ജിം മാക്കന്(88) തന്റെ പൗരത്വം ഒരു അഭയാർത്ഥിയ്ക് നൽകാമെങ്കിൽ തന്റെ ശിഷ്ട ഒരു അഭയാർത്ഥിയായി ക്യാമ്പിൽ ജീവിച്ചുതീർക്കാമെന്ന് പറഞ്ഞത്.