Currency

ഫാമിലി വിസ സ്‌പോണ്‍സറിംഗില്‍ കൊണ്ട് വരുന്നവരെ സഹായിച്ചില്ലെങ്കിൽ കുടുങ്ങും

സ്വന്തം ലേഖകൻThursday, October 20, 2016 12:02 pm

പുതിയ നിയമമനുസരിച്ച് സ്‌പോണ്‍സര്‍മാര്‍ തങ്ങള്‍ ഓസ്ട്രേലിയയിലേക്ക് കൊണ്ടു വരുന്നവരെ രണ്ട് വര്‍ഷം സ്‌പോണ്‍സര്‍ ചെയ്ത് സഹായം ലഭ്യമാക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കേണ്ടി വരും.

സിഡ്നി: ഫാമിലി വിസ സ്‌പോണ്‍സറിംഗില്‍ കൊണ്ട് വരുന്നവരുടെ ഉത്തരവാദിത്വം ഏൽക്കാത്തവർക്കെതിരെയും അവർക്ക് സഹായം ലഭ്യമാക്കാത്തവർക്കെതിരെയും നടപടിയ്ക്ക് ശുപാർശ ചെയ്യുന്ന പുതിയ നിയമവുമായി ഓസ്ട്രേലിയൻ സർക്കാർ. ഇത്തരത്തിൽ വിസ സ്പോൺസർ ചെയ്യുന്നവരെ കർശന നിരീക്ഷണങ്ങൾക്ക് വിധേയമാക്കാനാണ് ടേൺബുൾ സർക്കാറിന്റെ തീരുമാനം.

വിവിധ രാജ്യങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങള്‍ ചെയ്ത് സ്‌പോണ്‍സര്‍ വിസയില്‍ ഇവിടെയെത്തുന്നത് ഒഴിവാക്കുകയെന്നതും പുതിയ നിയമത്തിന്റെ ലക്ഷ്യമാണ്. നേരത്തെ മാർച്ചിൽ ഈ നിയമം പാർലമെന്റിന്റെ മുന്നിൽ വന്നിരുന്നെങ്കിൽ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തള്ളുകയായിരുന്നു. പുതിയ നിയമമനുസരിച്ച് സ്‌പോണ്‍സര്‍മാര്‍ തങ്ങള്‍ ഇവിടേക്ക് കൊണ്ടു വരുന്നവരെ രണ്ട് വര്‍ഷം സ്‌പോണ്‍സര്‍ ചെയ്ത് സഹായം ലഭ്യമാക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഫാമിലി വിസ സ്‌പോണ്‍സറിംഗില്‍ കൊണ്ട് വരുന്നവരെ സഹായിച്ചില്ലെങ്കിൽ കുടുങ്ങും”

  1. Girija S. Nair says:

    ഈ വാർത്ത വായിച്ചിട്ടു ഒന്നും മനസിലായില്ല.

Comments are closed.

Top
x