43കാരിയായ റെഹാന അമീർ ആണു ലണ്ടൻ കോർപ്പറേഷനിലെ ആദ്യ ഇന്ത്യൻ വംശജയായ കൗൺസിലർ ആയിരിക്കുന്നത്
ഡിജിറ്റല്‍ എയര്‍ ട്രാഫിക് കണ്ട്രോള് സംവിധാനം ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നു
തുണികള്‍ , ഭക്ഷണം, ഇലക്ട്രിസിറ്റി, വിമാനയാത്ര എന്നിവയുടെ ചെലവ് ഇതുമൂലം കൂടിയിരിക്കുകയാണ്.
തിങ്കളാഴ്ചയായിരുന്നു സംഭവം. ജീവനക്കാരെ രണ്ടുമണിക്കൂറിലേറെ നേരം ചോദ്യം ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പികെ-785 ഫ്ളൈറ്റിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് ചോദ്യം ചെയ്തത്.
ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി മെഡിസിന് കണ്‍സള്‍ട്ടന്റും ലണ്ടനിലെ സ്വയംഭരണാധികാര നഗരമായ ബൊറോയിലെ മുന്‍ മേയറുമായ പാട്ടീലിന്റെ എതിര് സ്ഥാനാര്‍ത്ഥി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവും ബ്രിട്ടന് വിദ്യാഭ്യാസമന്ത്രിയുമായ ജസ്റ്റിന് ഗ്രീനിങ്ങാണ്.
ചെഷയര്‍ കൗണ്ടിയില്‍ താമസിക്കുന്ന രാജ്ഗൗരി പവാറാണ് മാഞ്ചസ്റ്ററില്‍ നടന്ന ബ്രിട്ടീഷ് മെന്‍സാ ഐക്യു ടെസ്റ്റില്‍ 18വയസിന് താഴെയുള്ള ഒരാള്‍ക്ക് നേടാനാവുന്നതിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റായ 162 പോയിന്റ് നേടി വിസ്മയം കുറിച്ചത്.
പത്ത് സിഗരറ്റ് അടങ്ങിയ ചെറിയ പാക്കറ്റുകള്‍, 10,20 ഗ്രാം ടുബാക്കോ റോളിങ്ങുകള് എന്നിവ പൂര്‍ണമായും വിപണിയില്‍ നിന്ന് ഒഴിവാക്കപ്പെടും. സിഗരറ്റ് പാക്കറ്റുകളുടെ ഭംഗിയിലും കാര്യമായ മാറ്റം ഉണ്ടാകും. ആകര്‍ഷകമല്ലാത്ത രീതിയില്‍ മാത്രമേ പാക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ പാടുള്ളൂ.
വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പഴയ നോട്ടിന്റെ സാധുത ഇല്ലാതാകുമെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ പഴയ അഞ്ച് പൗണ്ട് നോട്ടുകള്‍ സ്വീകരിക്കില്ല. പിന്നീട് ഇത്തരം നോട്ടുകള്‍ കൈവശമുള്ളവര്‍ ബാങ്കുകളെ സമീപിക്കേണ്ടിവരും.
പ്രധാന സ്റ്റോപ്പുകളും റൂട്ട് മാപ്പുകളും യാത്രക്കാര്‍ക്ക് തിരിച്ചറിയാനായി പ്രത്യേകം കളര്‍ നല്‍കുകയാണ് ചെയ്യുന്നത്. പ്രധാന സ്ഥലങ്ങളും ബസ് കടന്നു പോകുന്ന റൂട്ടും ബസിന്റെ വശത്തു സ്ലൈഡ് ചെയ്യും. കളറില്‍ വരുത്തിയ മാറ്റം മൂലം യാത്രക്കാര്‍ക്ക് റൂട്ടുകള്‍ എളുപ്പം തിരിച്ചറിയാനാകും.
വിടുതല്പ്രക്രിയക്കായി ബ്രിട്ടന് 10,000 കോടി യൂറോ നല്‍കില്ലെന്നും വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള തുക നല്‍കുമെന്നും ബ്രക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് വ്യക്തമാക്കി. അതേസമയം, ബ്രക്സിറ്റിലേക്ക് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.