ബ്രെക്സിറ്റ് നടപടികളുമായി രാജ്യം മുന്നോട്ട് പോകുന്നതോടെ എൻഎച്ച്എസിനു കീഴിൽ സേവനമനുഷ്ടിക്കുന്ന നേഴ്സുമാരുടെ അടക്കം പൊതുമേഖല ജീവനക്കാരുടെ ശമ്പളം കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
ഡ്രൈവര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് സീസണിനോട് അനുബന്ധിച്ച് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയ്ന്‍ സര്‍വീസ് രണ്ടു ദിവസത്തേക്ക് നിലയ്ക്കും. ഡിസംബര്‍ ആറ്, ഏഴ് തീയതികളിലാണ് ഡ്രൈവർമാർ പണിമുടക്ക് നടത്തുന്നത്.
ചാന്‍സിലര്‍ ഫിലിപ് ഹാമണ്ട് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശരത്കാല ധനകാര്യ റിപ്പോര്‍ട്ടിലാണ് മിനിമം വേതനം ഉയര്‍ത്താനുള്ള നിര്‍ദേശമുള്ളത്. നിലവില്‍ 7.20 ആയിരുന്നു ബ്രിട്ടനിലെ കുറഞ്ഞ വേതനം.
ബ്രിട്ടണിൽ അടുത്ത ഏപ്രില്‍ മുതല്‍ കുറഞ്ഞ ശമ്പളം മണിക്കൂറിന് 7.50 പൗണ്ടാക്കി ഉയർത്തും. ഇത് സംബന്ധിച്ച ഓട്ടം സ്റ്റേറ്റുമെന്റ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചു.
എൻഎച്ച്എസിൽ ചികിത്സ തേടി വരുന്നവർ തിരിച്ചറിയൽ രേഖയായി പാസ്സ്പോർട്ട് ഹാജരാക്കണമെന്ന നിർദേശം അപ്രായോഗികമെന്ന് എൻഎച്ച്എസ് മേധാവികളും നേഴ്സുമാരും ഡോക്റ്റർമാരും അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടിലെ കടകളില്‍ വില്ക്കാന് വച്ചിരിക്കുന്ന ചിക്കനില്‍ 78 ശതമാനത്തിലും സ്കോട്ട്ലാന്‍ഡിലെ 53 ശതമാനത്തിലും വെയില്‍സില്‍ വിൽക്കുന്ന 41 ശതമാനത്തിലും ഇ.കോളി വിഭാഗത്തിൽപ്പെടുന്ന ബാക്റ്റീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.
ബ്രിട്ടണിലെ വിവിധ സർവകലാശാലകളിലെ ഫീസുകൾ വർധിപ്പിക്കാൻ അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്.
യുകെയിലെ ഏറ്റവും സൗഹാര്‍ദ്ദപരമായ സമൂഹം യോർക്കിലാണ് ഉള്ളതെന്ന് സർവ്വേ ഫലം. ഇക്കാര്യത്തിൽ ഏറ്റവും മോശം വോള്‍വര്‍ ഹാംപ്ടണാണ്.
ഒരു മില്യന്‍ പൗണ്ട് മൂല്യമുള്ള വീടുകള്‍ സ്വന്തമായുള്ളവരെ മാത്രമേ ഭേദഗതികള്‍ പ്രത്യക്ഷത്തില്‍ ബാധിക്കൂ എന്നായിരുന്നു വിശദീകരണമെങ്കിലും വില്പന ഇല്ലാതായതോടെ എല്ലാത്തരക്കാരെയും നേരിട്ടു ബാധിക്കുന്ന വിധത്തിലായി നിയമഭേദഗതി മാറിയെന്ന് അവര്‍ കുറ്റപ്പെടുത്തി.
ബ്രിട്ടനില്‍ ഗൂഗിളിന് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. 2020ല്‍ പൂര്‍ത്തിയാകുന്ന പുതിയ മന്ദിരത്തില്‍ മൂവായിരത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.