ബ്രക്സിറ്റ് കേസില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഡിസംബര്‍ ആദ്യവാരം സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണു ജഡ്ജിമാരിലൊരാളായ ലേഡി ബ്രെന്‍ഡ ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
ലണ്ടന്‍ ട്യൂബ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. ആവശ്യത്തിനു ജീവനക്കാരെ ഉൾപ്പെടുത്താത്തതും ജീവനക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാത്തതും മുൻനിർത്തിയാണ് സമരം.
ലണ്ടനില്‍ നടന്ന ത്രിദിന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരളടൂറിസത്തിന് മികച്ച പവിലിയനുള്ള ‘ബെസ്റ്റ് സ്റ്റാന്‍ഡ് ഫീച്ചര്‍’ പുരസ്കാരം.
സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി എൻഎച്ച്എസിനു കീഴിലെ ആക്സിഡന്റ് ആൻഡ് എമർജൻസി, മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചു പൂട്ടാൻ രഹസ്യനീക്കം നടക്കുന്നതായി റിപ്പോർട്ട്.
മൂന്നിൽ രണ്ട് ബ്രിട്ടീഷുകാരും നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ലോകത്തിന് ഭീഷണിയാണെന്ന് വിശ്വസിക്കുന്നതായി സർവ്വേഫലം.
2016 സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം 39,723 പേരാണ് വാടക വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
ഡയറി ഫാമുകളില്‍ നിന്നുള്ള സപ്ലെ കുറഞ്ഞതാണ് പ്രധാന കാരണം. ബട്ടർ വിലയും കൂടിയിട്ടുണ്ട്. ബട്ടര്‍ വില ടണിനു 3,600 പൗണ്ടില്‍ നിന്ന് 3800 പൗണ്ടായിട്ടാണ് വർധിച്ചത്.
യുകെയിലെ സ്മാര്‍ട്ട് മോട്ടോര്‍വേകളില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുന്നു. ആഴ്ചയിൽ ശരാശരി ആയിരം പേരാണ് ഇത്തരത്തിൽ പിടിക്കപ്പെടുന്നത്.
ഇന്ത്യൻ ബിസിനസുകാർ യുകെയിലേക്ക് നടത്തുന്ന യാത്രകൾ സുഗമമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.
ബോയിങ് 777 വിമാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പിലാക്കുന്നത്. 52 സീറ്റുകള്‍ അധികമായി സ്ഥാപിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അധികൃതർ പറയുന്നു.