ടൈറ്റാനിക്കിന്റെ ലോക്കര്‍ താക്കോല്‍ ലേലത്തില്‍ വിറ്റുപോയത് 85,000 പൗണ്ടിന്. കപ്പലില്‍ ജീവന് രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോലാണ് ഇന്ത്യൻ രൂപ ഏകദേശം 70 ലക്ഷത്തിന് വിറ്റു പോയത്.
ഓക്സ്ഫേഡ് ഗ്ലോബല്‍ ലാംഗ്വേജസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഹിന്ദി ഡിക്ഷണറി ഓൺലൈനിൽ ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന ഒമ്പതാമത്തെ ഭാഷയാണ് ഹിന്ദി.
വിദേശ വിദ്യാർത്ഥികളെ കുടിയേറ്റക്കാരായി കാണരുതെന്ന് ചാൻസലർ ഫിലിപ് ഹാമണ്ട്. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രിയായ തെരേസ മേയാകട്ടെ വിദ്യാഭ്യാസ ആവശ്യത്തിനായി രാജ്യത്തെത്തുന്നവരെയും കുടിയേറ്റക്കാരായി കണക്കാക്കും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
ആശുപത്രികളിൽ വീണ് പരിക്കേൽക്കുന്ന വൃദ്ധരായ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ റോയൽ കോളെജ് ഓഫ് ഫിസിഷ്യൻസ് ഇത് സംബന്ധിച്ച പ്രത്യേക മാർഗ നിർദേശങ്ങൾ പുറത്തിറക്കി.
അന്തരീക്ഷ താപനില ഇതിനോടകം തന്നെ ആറ് ഡിഗ്രി സെൻഷ്യസ് വരെ താഴ്ന്നിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പത്ത് ഡിഗ്രിവരെയും താപനില താഴുകയുണ്ടായി. വാരാന്ത്യത്തോടെ താപനില മൈനസിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.
ലണ്ടനിൽ മുസ്ലിം യുവതിക്കുനേരെ വംശീയാക്രമണം. തിരക്കേറിയ തെരുവിൽ പട്ടാപ്പകൽ ഇരുപതുകാരിയായ യുവതിയുടെ ശിരോവസ്ത്രം ആക്രമികൾ പിടിച്ചുവലിച്ച് താഴെ ഇടുകയായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചതിന് ബ്രിട്ടീഷ് ഗ്ലാമർ മോഡലിനെ ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴുകാരിയായ കിംബര്‍ലി മൈനേഴ്സ് ആണ് അറസ്റ്റിലായത്.
നിലവിൽ പതിനഞ്ച് വർഷത്തിൽ കൂടുതലായി വിദേശത്ത് കഴിയുന്നവർക്ക് തെരെഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബ്രിട്ടണിൽ വിലക്കുണ്ട്. ഈ വിലക്ക് നീക്കുമെന്നാണ് ഭരണഘടനാവകുപ്പ് മന്ത്രി ക്രിസ് സ്കിഡ്മോർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ലണ്ടൻ: ലണ്ടനിൽ അക്രമസംഭവങ്ങൾ സമീപകാലത്തായി വർധിക്കുന്നതായും ഇത് ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോർട്ട്. ഈ വർഷം ഇതുവരെ 4000 കുത്ത് കേസുകൾ രെജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. മോഷണവും ഗുണ്ടാ ആക്രമണങ്ങളും വർധിച്ചതിനോടൊപ്പമാണ് കത്തിക്കുത്തുക്കേസുകളും കൂടിയിരിക്കുന്നത്. നേരത്തെ 2011 ലാണു ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ നഗരത്തിൽ കൂടിയിരുന്നത്. അതേതുടർന്ന് സ്വീകരിച്ച നടപടികൾ ലണ്ടനിലെ ക്രമസമാധാനനിലയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ സമീപകാലത്ത് കുറ്റകൃത്യങ്ങൾ വർധിച്ചത് അധികൃതർ ആശങ്കയോടെയാണു നോക്കിക്കാണുന്നത്. നഗരത്തിൽ തോക്കിന്റെ ഉപയോഗത്തിന് നിയന്ത്രണമുണ്ടെങ്കിലും സമീപകാലത്ത് തോക്ക് ഉപയോഗിച്ചുള്ള […]
ബ്രിട്ടീഷുകാർക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലുകൾ വിദേശികൾക്ക് നൽകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന കൺസർവേറ്റീവ് പാർട്ടി നിലപാട് അനുവദനീയമല്ലെന്ന് വിവിധ ബിസിനസ് ഗ്രൂപ്പുകളും എതിർകക്ഷി എംപിമാരും വ്യക്തമാക്കി.