പതിനഞ്ച് വര്‍ഷക്കാലത്തെ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 3333 ആളുകളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിനാണ് ശാസ്ത്രജ്ഞര്‍ കൊഴുപ്പ് കൂടുതലുള്ള പാലുല്പന്നങ്ങള് ഉപയോഗിക്കുന്നവരില്‍ പ്രമേഹം വരാനുള്ള സാധ്യത 46 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയത്.
അമ്മയ്ക്കൊപ്പം നടക്കുന്നതിനിടെയാണ് കുട്ടി കാട്ടുപോത്ത് ആനയോട് യുദ്ധത്തിനു പോയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുഞ്ഞിനെ തടയാറുള്ള അമ്മയ്ക്ക് പോലും കുട്ടി കാട്ടുപോത്തിന്റെ പുറകെ ഓടിയെത്താനായില്ല. അത്ര വേഗത്തിലാണ് കുഞ്ഞന്‍ കാട്ടുപോത്ത് ആനയെ വിരട്ടി ഓടിക്കുന്നത്.
33 വര്‍ഷങ്ങള്‍ക്കു ശേഷം 10 ദിവസങ്ങള്‍ കൊണ്ടാണ് ആ അദ്ഭുതം സംഭവിച്ചത്. 300 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന കടല്‍ത്തീരത്ത് പഴയതിനെക്കാള്‍ മനോഹരമായി തിരമാലകള്‍ മണല്‍ത്തരികള്‍ നിക്ഷേപിച്ചിരിക്കുന്നു. ഒരിക്കല്‍ പ്രകൃതി തിരിച്ചെടുത്തത്, തിരികെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ഈ അത്ഭുതപ്രതിഭാസത്തില്‍ ആകെ അമ്പരന്ന് നില്‍ക്കുകയാണെങ്കിലും ഇവിടെ വീണ്ടും വിനോദസഞ്ചാരകേന്ദ്രമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.
കൂട്ടിനകത്ത് സവാരി നടത്തുന്നതിനിടെയിലാണ് മോട്ടോ എന്നു പേരുള്ള 10 വയസുകാരന് സിംഹത്തിന്റെ മുന്നിലേക്ക് ഒരു സോപ്പ് കുമിള പറന്നു വന്നത്. സംഭവം എന്താണെന്ന് അടുത്തു ചെന്നു പരിശോധിക്കാമെന്ന് മോട്ടുവും കരുതി. അതേസമയം കാര്യമായി നിരീക്ഷിക്കുന്നതിനിടെ കുമിള നിലത്തു വീണു പൊട്ടി.
വയറും വണ്ണവും കൂടിയതോടെ മരത്തില്‍ കയറാന്‍ പ്രയാസപ്പെടുന്ന ഈ കുരങ്ങന് ഇപ്പോ മിക്കവാറും നിലത്തു തന്നെയാണ്. കുരങ്ങന്റെ വയറിന്റെ വലിപ്പമാണ് ഏവരെയും അത്ഭുതപ്പെടുത്തുക. ഗര്‍ഭിണിയായ പെണ്‍കുരങ്ങിന്റെ വയറിന്റെ ഇരട്ടിയോളം വലിപ്പം വരും ഈ കുരങ്ങിന്റെ വയറിന്.
ഒരു പെണ് ചെന്നായ ഉള്‍പ്പെടെയുള്ള സംഘമാണ് ഡെന്മാര്ക്കിലേക്ക് എത്തിയിരിക്കുന്നത്. ജര്‍മ്മനിയില്‍ നിന്നാണ് കുറഞ്ഞ ജനസമ്പത്തുള്ള ഡെന്മാര്ക്കിന്റെ പടിഞ്ഞാറന്‍ പ്രദേശത്തേക്ക് ചെന്നായസംഘം കുടിയേറിയത്.
ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലന്‍ഡിലാണ് സംഭവം. ആദ്യം പെരുമ്പാമ്പിന്റെ വീര്‍ത്ത വയറു മാത്രം കണ്ട് മുതലയാണെന്നു സംശയിക്കുകയായിരുന്നു. തലയും വാലും പുല്ലിനടിയില്‍ മറഞ്ഞിരുന്നതിനാല്‍ പരന്നു വീര്‍ത്ത ഉടല് മാത്രമാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.
കൈവിരലുകള്‍ക്കിടയില്‍ നിന്ന് നാണയം അപ്രത്യക്ഷമാക്കുക, ഒളിപ്പിച്ച് വച്ചിട്ടുള്ള മറ്റ് സാധനങ്ങള്‍ പുറത്തെടുക്കുക ഇവയൊക്കെയായിരുന്നു വലിയ ട്രിക്കുകള്‍. ഈ ട്രിക്കുകളൊക്കെ ഇപ്പോള്‍ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇവിടെ വിരല്‍ പകുതിയില്‍ വെച്ച് മുറിച്ചും വീണ്ടും യോജിപ്പിച്ചുമാണ് മായാജാലം.
സ്കോട്ലന്‍ഡിലെ ക്യാംപ്ബെല്‍ ടൗണിനു സമീപം മക്രിഹനിഷ് ബീച്ചിലെ അര്‍ഗൈല്‍ തീരത്തുനിന്നു കാണാതായ ബ്രൈസിനെ 32 മണിക്കൂറുകള്‍ക്കുശേഷം 21 കിലോമീറ്റര്‍ അകലെ ഐറിഷ് കടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ആസ്ത്മയെ പൂര്‍ണമായി മാറ്റാനാവില്ല എന്ന് പറയാറുള്ളത് സാധാരണമാണ്. അത് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാചകം കൂടിയാണ്. ആസ്ത്മ രോഗമുള്ളവര്‍ ചികിത്സ തേടിയാലും ഇനിയൊരിക്കലും വരില്ല എന്ന് ഉറപ്പിച്ച് പറയാനാവില്ല എന്നതാണ് ചികിത്സിച്ച് മാറ്റാനാവാത്തത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.