ചൈനയിലെ യിങ്കൗ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.സര്‍ക്കസ് കടുവയാണ് പരിശീലകനെ കഠിച്ചു കീറിയത്. സര്‍ക്കസ് കാണാന്‍ എത്തിയ ആളുകളില്‍ നിന്ന് വെറും 2 മീറ്റര്‍ അകലത്തിലായിരുന്നു സംഭവം നടന്നത്.
എടിഎമ്മില്‍നിന്നും എങ്ങനെ എളുപ്പം പണം കവരാം എന്നു ചിന്തിച്ച കവര്‍ച്ചാ സംഘം കണ്ടെത്തിയത് വ്യത്യസ്ഥമായൊരു മാര്‍ഗമായിരുന്നു. എടിഎം മെഷീന് മുഴുവനോടെ അടിച്ചുമാറ്റുകയെന്നതായിരുന്നു ആ മാര്‍ഗം. യുഎസിലെ അര്കാന്സാസിലാണ് കവര്‍ച്ചാസംഘം എടിഎം മെഷീന് മുഴുവനോടെ കവര്‍ന്നത്.
സിംഗപ്പൂരിലെ എക്സ്പ്രസ് ഹൈവേയില്‍ കഴിഞ്ഞ മാസം ഒടുവില്‍ നടന്ന ഒരു അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാറിനെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികര്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
സിഡ്നിയിലെ വെസ്റ്റ് റൈഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബേബീസ് ട്രോളിയില്‍ ഇരുന്ന കുട്ടി ട്രാക്കിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അമ്മ തന്റെ കയ്യില്‍ ഉണ്ടായിരുന്നതെല്ലാം വലിച്ചെറിഞ്ഞ് ട്രാക്കിലേക്ക് ചാടുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍വ്വത ഭാഗങ്ങളിലാണ് സംഭവം നടന്നത്. കൊക്കയുടെ ഏറ്റവും മുകളിലെ കൈവരിയില്‍ ഇരുന്ന രണ്ട് യുവാക്കള്‍ കൈവരിയില്‍ ഇറങ്ങി നില്ക്കുന്നതും താഴേക്ക് പതിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെയെത്തിയ മറ്റുള്ളവരാണ് യുവാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
റൈഡ് പ്രവര്‍ത്തിച്ച് സെക്കന്‍ഡുകള്‍ക്കകം തന്നെ യുവതി കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. ഇതിനിടയില്‍ യുവതിയുടെ കാല് റൈഡിന്റെ ഒരുവശത്ത് കുടുങ്ങി. തുടന്ന് യുവതിയെ രക്ഷിക്കാന്‍ പലരും ശ്രമിച്ചെങ്കിലും റൈഡ് മുന്നോട്ടും പിന്നോട്ടും ചലിച്ചുകൊണ്ടിരുന്നതിനാല്‍ അതെല്ലാം വിഫലമായി.
പാമ്പുകളുടെ രാജാവ് രാജവെമ്പാല വെള്ളത്തിനായി മനുഷ്യനെ സമീപിക്കുന്നത് ആദ്യ സംഭവമാണ്. ദക്ഷിണേന്ത്യയിലെ കൈഗ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. റോഡിലേക്കിറങ്ങിയ പാമ്പിന് വെള്ളം കൊടുക്കുന്ന ഫോറസറ്റ് ഉദ്യോഗസ്ഥരുടെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.
ഏകദേശം 14 അടിയോളം നീളമുള്ള വലിയ ബ്ലാക് മാംബയോടായിരുന്നു കുള്ളന്‍ കീരി പോരാട്ടം നടത്തിയത്. കീരിയെ കണ്ട് ഇഴഞ്ഞു പോകാനൊരുങ്ങിയ പാമ്പിന്റെ പിന്നാലെ ചെന്ന് വാലില്‍ കടിച്ചുവലിച്ച് കീരി ആക്രമണം നടത്തുകയായിരുന്നു. എന്നാല്‍ ചെറുത്തു നില്പ്പിന് മുതിരാതെ രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു പാമ്പ്.
കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പല പ്രസവത്തിനും ഇരട്ടകളോ, മൂന്നോ നാലോ കുട്ടികളോ ജനിക്കാറുണ്ടായിരുന്ന യുവതിയുടെ ഇരുപത്തിയേഴാമത്തെ പ്രസവത്തിലാണ് 69ാമത് കുഞ്ഞ് ജനിച്ചത്.
മഞ്ഞ് കൊണ്ടാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. 12 ക്യൂബിക് മഞ്ഞുപയോഗിച്ച് രണ്ടുമാസം കൊണ്ടാണ് ഗ്രാമവാസിയായ അലക്സാണ്ടര്‍ ബാറ്റിയോറ്റ്കിന് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.