
റിയാദ്: സിബിഎസ്ഇ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പുനര്‍ പരീക്ഷയില്‍ നിന്നും ഗള്‍ഫ് സ്കൂളുകളെ ഒഴിവാക്കിയ നടപടിയെ സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്കൂള്‍ അധികൃതരും. സൗദിയിലെ നിലവിലെ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങിയ കുടുംബങ്ങള്‍ക്കാണ് ഈ നടപടി ഏറെ ആശ്വാസമായത്. പുനഃപരീക്ഷകളില് നിന്ന് സൗദി സ്കൂളുകളെ ഒഴിവാക്കണമെന്ന മുറവിളിക്കിടെയാണ് റദ്ദാക്കിയ പരീക്ഷകള്‍ നടത്തുക ഡല്‍ഹി ഹരിയാന എന്നിവിടങ്ങളില്‍ മാത്രമാണെന്ന സി.ബി.എസ്.ഇയുടെ പ്രഖ്യാപനം വന്നത്.
നാട്ടിലേക്ക് പോകാനുള്ള എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയതിനാല്‍ തീരുമാനമെടുക്കാനാവതെ നിസ്സഹായരായി നില്‍ക്കുകയായിരുന്നു രക്ഷിതാക്കള്‍. പലരും ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായവരാണ്. കഴിഞ്ഞ ദിവസം നടന്ന സി.ബി.എസ്.ഇ ക്ലാസുകളിലെ പരീക്ഷയില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പന്ത്രാണ്ടാം ക്ലാസിലെ ഇക്ണോമിക്സ് പരീക്ഷയും റദ്ദാക്കിയ വാര്‍ത്ത രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ഏറെ ആശങ്കയിലഴ്ത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പുനഃപരീക്ഷയില്‍ നിന്ന് സൗദി സ്കൂളുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.എസ്.ഇക്ക് ഇന്ത്യന്‍ സ്കൂളുകളുടെ മെയില്‍ സന്ദേശം വ്യാഴാഴ്ച അയച്ചിരുന്നു. സാധിക്കുന്നില്ലെങ്കില്‍ നാട്ടില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ പുതിയ തീരുമാനം വന്നതോടെ എക്സിറ്റ് നേടിയും അല്ലാതെയും നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങളുടെ അനിശ്ചിതത്വത്തിന് കൂടിയാണ് അറുതിയായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.