Currency

ഡൽഹിയിൽ ചിക്കുന്‍ഗുനിയയും ഡെങ്കിപനിയും പടരുന്നു; മരണസംഖ്യ മുപ്പത്തിമൂന്നായി

സ്വന്തം ലേഖകൻSunday, September 18, 2016 1:48 pm

തലസ്ഥാനത്ത് ചിക്കുന്‍ഗുനിയയും ഡെങ്കിപനിയും ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. 15 പേര്‍ ചിക്കുന്‍ഗുനിയ ബാധിച്ചും 18 പേര്‍ ഡെങ്കിപ്പനി ബാധിച്ചുമാണു മരണപ്പെട്ടത്.

ന്യൂഡൽഹി: തലസ്ഥാനത്ത് ചിക്കുന്‍ഗുനിയയും ഡെങ്കിപനിയും ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. 15 പേര്‍ ചിക്കുന്‍ഗുനിയ ബാധിച്ചും 18 പേര്‍ ഡെങ്കിപ്പനി ബാധിച്ചുമാണു മരണപ്പെട്ടത്. ഏകദേശം 3000ത്തോളം ആളുകള്‍ക്ക് പനി ബാധിച്ചതായാണ് റിപ്പോർട്ട്. ഇതില്‍ 1100 പേര്‍ക്ക് ഡെങ്കി പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നഗരത്തില്‍ കൂടുതല്‍ പനി ക്ലീനിക്കുകള്‍ തുടങ്ങുന്നതിനും അവധി ദിവസങ്ങളില്‍ ഓപി തുറന്ന് പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രം പനിബാധിച്ച്‌ മരിച്ചവരുടെ ചികിത്സ വിവരങ്ങള്‍ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x