Currency

കാനഡയിൽ ശിശുപരിപാലന ചെലവ് വർധിച്ചു

സ്വന്തം ലേഖകൻSunday, December 17, 2017 12:50 pm

ടൊറൊന്റോ: കാനഡയിൽ ശിശുപരിപാലന ചെലവ് വര്‍ദ്ധിച്ചു. 2016 നെ അപേക്ഷിച്ച് നാണയപെരുപ്പനിരക്കിനേക്കാള്‍ 71 ശതമാനം വര്‍ദ്ധനവാണ് ശിശുപരിപാലന ചെലവിലുണ്ടായിരിക്കുന്നത്.

കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ടൊറന്റോയിൽ നവജാത ശിശുവിന്റെ പരിപാലനത്തിന് ഇവിടെ മാസം തോറും 1,758 ഡോളര്‍ ചെലവ് വരും.അതേസമയം മിസ്സിസാഗ, വോഗന്‍ എിവിടങ്ങളില്‍ ഇത് 1,400 ഡോളറാണ്.

നഴ്‌സറി വിദ്യാര്‍ത്ഥികളെ പരിപാലിക്കാനുള്ള ചെലവ് ടൊറന്റോയില്‍ മാസം തോറും 1,212 ഡോളറാണ്. ഒട്ടാവ, കാല്‍ഗരി, റിച്ച്‌മോണ്ട്, വാന്‍കൂവര്‍ എിവിടങ്ങളില്‍ ഇത് 1,000 ഡോളറാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x