
റിയാദ്: ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള സ്കൂളുകളിലെ അധ്യാപകര്‍ക്ക് വരാന്‍ പോകുന്ന ലെവി വിഷയം പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. സൗദിയിലെ ഇന്ത്യന്‍ അംബാസഡറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. 9500 റിയാലാണ് ഒരു വര്‍ഷം അധ്യാപകര്‍ അടക്കേണ്ടത്. ഇത് എങ്ങിനെ ഈടാക്കണമെന്നത് തീരുമാനിക്കാനാണ് സമിതി.
മാര്‍ച്ച് മാസം മുതല്‍ ലെവി ഈടാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. ആശ്രിതവിസയിലും മറ്റുമെത്തി വര്‍ക്ക് പെര്‍മിറ്റ് നേടാന്‍ അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്ക്കാണിത് ബാധകം. അതേസമയം എംബസി സ്കൂളുകളിലെ 90 ശതമാനത്തിലേറെ അധ്യാപകരും ഈ ഗണത്തില്‍ വരുന്നവരാണ്. അതില്‍ തന്നെ ഭൂരിഭാഗവും മലയാളികളും. റിയാദില്‍ നടന്ന യോഗത്തില്‍ വിഷയം പരിഹരിക്കാന്‍ പ്രിന്‍സിപ്പല്‍മാരുടെ സമിതിയാണ് രൂപവത്കരിച്ചത്.
രണ്ട് കാര്യങ്ങളാണ് കമ്മിറ്റി പ്രാഥമികമായി ചര്‍ച്ച ചെയ്തത്. ഒന്നുകില്‍ ‘അജീര്‍’ വഴി അധ്യാപക നിയമനം ഒഴിവാക്കി നേരിട്ടുള്ള വിസക്ക് അധ്യാപകരെ നിയമിക്കുക, അല്ലെങ്കില്‍ ലെവി അടച്ച് ആശ്രിത വിസയില്‍ നിയമനം നേടിയ അധ്യാപകരെ നിലനിര്‍ത്തുക. ഇതില്‍ ഏത് വഴി തിരഞ്ഞെടുത്താലും നിലവിലുള്ള അധ്യാപകരുടെ നിലനില്പിനെ ബാധിക്കും. മറ്റൊരു വഴി സ്കൂള്‍ ഫീസ് കൂട്ടുകയാണ്. അങ്ങനെയെങ്കില്‍ കൊഴിഞ്ഞു പോക്ക് ശക്തമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.