Currency

ഓവര്‍ടൈം ജോലി: നിയമാനുസൃതമുള്ള ആനുകൂല്യം ഉറപ്പാക്കണമെന്ന് യുഎഇ

സ്വന്തം ലേഖകന്‍Monday, August 21, 2017 3:52 pm

തൊഴിലാളികള്‍ അധിക ജോലി ചെയ്ത സാധാരണ ദിവസങ്ങള്‍, ഔദ്യോഗിക അവധി ദിനങ്ങള്‍, വാരാന്ത്യ അവധി ദിവസങ്ങള്‍, രാത്രി സമയം എന്നിവ മുന്‍നിര്‍ത്തി നല്‍കേണ്ട ആനുകൂല്യത്തില്‍ മാറ്റമുണ്ടാകും. പെരുന്നാള്‍ ഉള്‍പ്പെടെ ആഘോഷാവസരങ്ങളിലെ അവധിയിലാണ് ജോലി ചെയ്യിപ്പിച്ചതെങ്കില്‍ ആനുപാതിക വേതനത്തിനു പുറമേ മറ്റൊരു ദിവസം അവധി നല്‍കുകയും വേണം.

റിയാദ്: തൊഴിലാളികളുടെ് ഓവര്‍ടൈം ജോലിക്ക് നിയമാനുസൃതമുള്ള ആനുകൂല്യം ഉറപ്പാക്കണമെന്ന് കമ്പനികള്‍ക്ക് നിര്‍ദേശം. യുഎഇ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച് അധിക ജോലിക്ക് നല്‍കുന്ന വേതനത്തില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രാലയം വിശദീകരിച്ചു. അധികവേതനം നല്‍കുന്നത് ജോലി ചെയ്യിപ്പിക്കുന്ന സമയവും ദിവസവും അടിസ്ഥാനമാക്കിയാണ്. യുഎഇയിലെ തൊഴില്‍ നിയമത്തില്‍ അധിക ജോലിക്കു നല്‍കുന്ന അധിക വേതനം സംബന്ധിച്ച് വിശദമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തൊഴിലാളികള്‍ അധിക ജോലി ചെയ്ത സാധാരണ ദിവസങ്ങള്‍, ഔദ്യോഗിക അവധി ദിനങ്ങള്‍, വാരാന്ത്യ അവധി ദിവസങ്ങള്‍, രാത്രി സമയം എന്നിവ മുന്‍നിര്‍ത്തി നല്‍കേണ്ട ആനുകൂല്യത്തില്‍ മാറ്റമുണ്ടാകും. പെരുന്നാള്‍ ഉള്‍പ്പെടെ ആഘോഷാവസരങ്ങളിലെ അവധിയിലാണ് ജോലി ചെയ്യിപ്പിച്ചതെങ്കില്‍ ആനുപാതിക വേതനത്തിനു പുറമേ മറ്റൊരു ദിവസം അവധി നല്‍കുകയും വേണം. ഓവര്‍ടൈം വേതനം നല്‍കുമ്പോള്‍ അടിസ്ഥാന വേതനം മാത്രമല്ല അവലംബിക്കേണ്ടത്. തൊഴിലാളിക്ക് കരാര്‍ പ്രകാരം നല്‍കുന്ന അനുബന്ധ അലവന്‍സുകളും ചേര്‍ത്താണ് ഓവര്‍ ടൈം തുക നിശ്ചയിക്കേണ്ടത്. 25 ശതമാനത്തില്‍ കുറയാത്ത വേതനം ഇതിലൂടെ തൊഴിലാളിക്ക് ലഭിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

യുഎഇയിലെ പൊതു അവധി ദിനമായ വെള്ളിയാഴ്ച ജോലി ചെയ്താല്‍ സാധാരണ ദിവസങ്ങളേക്കാള്‍ 50 ശതമാനം അധിക വേതനം നല്‍കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x