ദുബായ്: അഞ്ച് രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. തായ്‌ലന്‍ഡ്, ലബനാന്‍, സിറിയ, ഇറ്റലി, ചൈന രാജ്യങ്ങളില്‍നിന്ന് ദുബായിലെത്തുന്നവരെയാണ് തെര്‍മല്‍ സ്‌ക്രീനിങ്ങിനും തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ പരിശോധനക്കും വിധേയമാക്കുക.
കോവിഡ് -19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലെ എയര്‍പോര്‍ട്ട് മെഡിക്കല്‍ സംഘം പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ദുബായ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും യു.എ.ഇ ഹെല്‍ത്ത് അതോറിറ്റിയുടെയും മേല്‍നോട്ടത്തിലാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.