Currency

ജർമ്മനിയിലെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഈ വർഷം ഉണ്ടായത് 797 ആക്രമണങ്ങള്‍

സ്വന്തം ലേഖകൻFriday, October 21, 2016 9:06 am

ജർമ്മനിയിലെ വിവിധ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഈ വർഷം ഉണ്ടായത് 797 ആക്രമണങ്ങളെന്ന് റിപ്പോർട്ട്. തീവ്രവലുതുപക്ഷ സംഘടനകൾ ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ് ഇവയിൽ ഏറെയുമെന്നാണ് കരുതുന്നത്.

ബർലിൻ: ജർമ്മനിയിലെ വിവിധ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഈ വർഷം ഉണ്ടായത് 797 ആക്രമണങ്ങളെന്ന് റിപ്പോർട്ട്. തീവ്രവലുതുപക്ഷ സംഘടനകൾ ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ് ഇവയിൽ ഏറെയുമെന്നാണ് കരുതുന്നത്. 740 ആക്രമണങ്ങൾക്കും പിന്നിൽ തീവ്ര വലുതുപക്ഷ സംഘടനകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലക്ഷക്കണക്കിനു അഭയാർത്ഥികൾക്ക് ജർമ്മനി അഭയം നൽകാൻ തുടങ്ങിയതിനു ശേഷമാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ വർദ്ധിച്ചത്. 797 ആക്രമസംഭവങ്ങളില്‍ 137 എണ്ണം അതിരൂക്ഷമായവയുടെ ഗണത്തിൽ പെടുന്നവയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പത്ത് ആക്രമണസംഭവങ്ങളിൽ സ്ഫോടനവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x