വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ നൽകികൊണ്ട് ഒമാനിൽ ക്രൂയിസ് സീസണ് തുടക്കമായി. 152 കപ്പലുകൾ ഈ സീസണിൽ മസ്കറ്റിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
മസ്കറ്റ്: വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ നൽകികൊണ്ട് ഒമാനിൽ ക്രൂയിസ് സീസണ് തുടക്കമായി. മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് തോംസണ്‍ ക്രൂയിസ് കമ്പനിയുടെ കപ്പൽ കഴിഞ്ഞ ദിവസം എത്തി. 152 കപ്പലുകൾ ഈ സീസണിൽ മസ്കറ്റിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ക്രൂയിസ് കപ്പലുകളുടെ വരവ് വധിച്ചിട്ടുണ്ട്. 2014-15 കാലയളവില്‍ 109 കപ്പലുകള്‍ എത്തിയപ്പോള്‍ 2015 -16 കാലയളവില്‍ അത് 135 ആയിട്ടുണ്ട്.
കോസ്റ്റാ ക്രൂയിസസ്, ഐഡ, എം.എസ്.സി, ടി.യു.ഐ, സോയല്‍ കരീബിയന്‍ തുടങ്ങിയ വിനോദസഞ്ചാര മേഖലയിലെ മുന്‍നിര ആഡംബര കമ്പനികളുടെ കപ്പൽ കഴിഞ്ഞ വർഷം എത്തിയിരുന്നു. ഡൈവിങ്, സര്‍ഫിങ് തുടങ്ങി വിവിധ വാട്ടര്‍ സ്പോര്‍ട്സ് പരിപാടികളും പരമ്പരാഗത ബോട്ടിങ്ങും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
ക്രൂയിസ് യാത്രികരുടെ വിസാ നിയമത്തില്‍ 2012 ൽ ഭേദഗതി കൊണ്ടുവന്നിരുന്നു. സഞ്ചാരികള്‍ക്ക് ഒമാനിലെ മൂന്നു തുറമുഖങ്ങളിലും ഒരൊറ്റ വിസയില്‍ ഇറങ്ങാന്‍ അവസരം നൽകുന്നതായിരുന്നു ഈ ഭേദഗതി. സൗജന്യമായി 48 മണിക്കൂര്‍ രാജ്യത്ത് തങ്ങാന്‍ അനുമതി നല്‍കുന്ന ഈ വിസസൗകര്യം ഏർപ്പെടുത്തിയതോടെ കഴിഞ്ഞവര്‍ഷങ്ങളില്‍ കൂടുതല്‍ ക്രൂയിസ് യാത്രക്കാര്‍ ഒമാനിലെത്തുകയുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.