
ദമ്മാം: ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. കെ.ജി. മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളിലേക്കാണ് പ്രവേശനം നല്‍കുക. അപേക്ഷകള്‍ സ്‌കൂള്‍ വെബ്‌സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. ഫെബ്രുവരി 25ാം തിയതി വരെ അപേക്ഷകള്‍ സ്വീകരിക്കും. ലഭിക്കുന്ന അപേക്ഷകളില്‍ ലഭ്യമായ ഒഴിവുകളിലേക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവേശനം നല്‍കുക.
സ്‌കൂളിന്റെ നിലവിലെ സൗകര്യങ്ങള്‍ക്കാനുബാധികമായി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതിനാല്‍ പുതിയ അഡ്മിഷന്‍ നല്‍കുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. എങ്കിലും 2018-2019 അധ്യാന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുന്നതിനു വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഫെബ്രുവരി 15 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
അതേ സമയം ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളില്‍ നടക്കുന്ന എല്‍.കെ.ജി ക്ലാസുകളിലേക്കാണ് പുതിയ പ്രവേശനം. യു.കെ.ജി ക്ലാസുകളില്‍ ഒഴിവ് വന്നേക്കാവുന്ന കുറഞ്ഞ സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ വൈറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. എല്‍.കെ.ജി ക്ലാസുകളിലേക്കുള്ള പ്രവേശന അപേക്ഷ സമര്‍പ്പിച്ച കുട്ടികളുടെ നറുക്കെടുപ്പ് ഈ മാസം 25ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയും യു.കെ.ജി ക്ലാസുകളിലേക്കുള്ള വെയ്റ്റിംഗ് ലിസ്റ്റ് നറുക്കെടുപ്പ് അന്നേ ദിവസം ഉച്ചക്ക് 1.30 മുതല്‍ 2.30 വരെയും ബോയ്സ് സ്‌കൂളില്‍ നടക്കും.
നിലവില്‍ സ്‌കൂളില്‍ 16000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ ആശ്രിത ലെവി, സ്‌കൂളുകളില്‍ നടപ്പില്‍ വരുത്തിയ അജീര്‍ ലെവി തുടങ്ങിയവ പല പ്രവാസി കുടുംബങ്ങളെയും നാട്ടിലേക്ക് മടങ്ങുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇത് മുഖേനയുണ്ടാകുന്ന ഒഴിവ് സീറ്റുകളില്‍ പരമാവധി പുതിയ അഡ്മിഷന്‍ അപേക്ഷകളില്‍ പ്രവേശനം നല്‍കാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് സ്‌കൂള്‍ അധികൃതര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.