Currency

ദമ്മാമിലെ ലേബര്‍ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയില്‍ 650 അനധികൃത താമസക്കാര്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍Saturday, October 28, 2017 1:30 pm

പിടിക്കപ്പെട്ടവരില്‍ മുന്നൂറോളം പേര്‍ ഇകാമയില്‍ ഉള്ള ജോലി അല്ല ചെയ്തിരുന്നത്. ഇതിന്റെ പേരില്‍ 234 സ്ഥാപനങ്ങളുടെ മേല്‍ പിഴ ചുമത്തിയിട്ടുണ്ട്. നിരവധി സ്ഥാപങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമുണ്ട്.

 

ദമ്മാം: ദമ്മാമിലെ ലേബര്‍ ക്യാമ്പുകളില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ 650 അനധികൃത താമസക്കാരെ പിടികൂടി. 249 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെയാണ് ഇത്രയധികം പേര്‍ പിടിയിലായത്. വരും ദിവസങ്ങളില്‍ നഗര പ്രദേശത്തുള്ള സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റേയും, പോലീസിന്റേയും സഹകരണത്തോടെയായിരുന്നു തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന. ഖതീഫ്, സൈഹാത്, അനക്, സഫ്വാ, അബു ഹൈദ്രിയ, ഉമ്മു സായിക്, റാസ് തന്നൂര്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാന പരിശോധന.

പിടിക്കപ്പെട്ടവരില്‍ മുന്നൂറോളം പേര്‍ ഇകാമയില്‍ ഉള്ള ജോലി അല്ല ചെയ്തിരുന്നത്. ഇതിന്റെ പേരില്‍ 234 സ്ഥാപനങ്ങളുടെ മേല്‍ പിഴ ചുമത്തിയിട്ടുണ്ട്. നിരവധി സ്ഥാപങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമുണ്ട്. വരും ദിവസങ്ങളില്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്താമാകുമെന്ന് പോലീസ് മേധാവി അറിയിച്ചു. അംഗീകാരമില്ലാതെ കമ്പനി വണ്ടികള്‍ ഓടിക്കുന്നവരെയും പിടികൂടും.

നിര്‍മാണ മേഖലയിലുള്ള നിരവധി സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ശമ്പളം ലഭിക്കാത്തതിനാല്‍ കേസിലാണ്. ഇതിനെ പ്രത്യേകം പരിഗണിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x