Currency

ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പുതുക്കിയ ഫീസ് നിരക്ക് പ്രാബല്യത്തില്‍; 15 റിയാലിന്റെ വര്‍ധന

സ്വന്തം ലേഖകന്‍Saturday, March 10, 2018 3:52 pm

റിയാദ്: ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പുതുക്കിയ ഫീസ് നിരക്ക് നിലവില്‍ വന്നു. ഫീസ് തുകയില്‍ 15 റിയാലിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അഡ്മിഷന്‍ ഫീസ് 1000 റിയാലില്‍ നിന്നും 1500 റിയാലായി വര്‍ധിപ്പിച്ചു. ഒരേ കുടുംബത്തിലെ രണ്ടാമത്തെ കുട്ടിക്ക് നല്‍കി വന്ന ഫീസിളവ് എടുത്ത് കളഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഫീസ് വര്‍ധനവ് പ്രഖ്യാപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിയത്. രാജ്യത്ത് നടപ്പിലാക്കിയ മൂല്യ വര്‍ധിത നികുതിയും, സ്‌കൂള്‍ അധ്യാപകരുടെ വര്‍ധിപ്പിച്ച അജീര്‍ ലെവിയും കാരണം സ്‌കൂളിന് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് ഫീസ് വര്‍ധനവ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ഫീസ് വര്‍ധനവ് പ്രഖ്യാപിച്ച റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ 75 റിയാലിന്റെ വര്‍ധനവാണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ ഫീസ് വര്‍ധനവ് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x