Currency

ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഷിഫ്റ്റ് സമ്പ്രദായം പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Saturday, April 14, 2018 11:51 am

ദമ്മാം: ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഷിഫ്റ്റ് സമ്പ്രദായം പിന്‍വലിച്ചു. പുതിയ സ്‌കൂള്‍ പ്രവേശനത്തിനായി അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായി ഒന്ന് രണ്ട് ക്ലാസുകളിലെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായമാണ് പിന്‍വലിച്ചത്. രക്ഷിതാക്കളുടെ അസൗകര്യം പരിഗണിച്ചാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.

ഷിഫ്റ്റ് ഏര്‍പ്പെടുത്തുമെന്നറിയിച്ച് കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ അയച്ചത്. നിലവില്‍ കെ.ജി ക്ലാസുകളില്‍ മാത്രമാണ് ഷിഫ്റ്റ് അനുസരിച്ച് ക്ലാസുകള്‍ നടന്നു വരുന്നത്. ഇത് ഒന്ന് രണ്ട് ക്ലാസുകളിലേക്ക് കൂടി തുടര്‍ന്നാല്‍ സ്വന്തം വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്‌കുളിലെത്തിക്കുന്ന രക്ഷിതാക്കള്‍ക്കാണ് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക. ഇത് കാരണം പുതിയ തീരുമാനം രക്ഷിതാക്കളുടെ എതിര്‍പ്പിന് ഇടയാക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x