നേഴ്സറി സ്കൂളിലേക്ക് അപേക്ഷ നൽകിയിട്ടും കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാത്ത പക്ഷം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജര്‍മന്‍ ഫെഡറല്‍ കോടതി.
ബർലിൻ: നേഴ്സറി സ്കൂളിലേക്ക് അപേക്ഷ നൽകിയിട്ടും കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാത്ത പക്ഷം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജര്‍മന്‍ ഫെഡറല്‍ കോടതി. പ്രാദേശിക ഭരണകൂടങ്ങൾ രക്ഷിതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ലീപ്സീഗില്‍നിന്ന് ഒരു സ്ത്രീയാണ് കോടതിയെ സമീപിച്ച് ഈ വിധി സ്വന്തമാക്കിയത്.
അതേസമയം മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള പിഴവ് മൂലമാന് അഡ്മിഷൻ ലഭിക്കാതെ വരുന്നതെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വയസ്സ് മുതലുള്ള എല്ലാ കുട്ടികൾക്കും ഡേ കെയര്‍ പ്രവേശനത്തിന് അവകാശം ഉറപ്പാക്കുന്ന നിയമം 2013 ഓഗസ്റ്റില്‍ ജര്‍മനി പാസാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.