Currency

കനത്ത മഞ്ഞുവീഴ്ചയിൽ ജർമ്മനിയിൽ അപകടങ്ങളുടെ പരമ്പര

സ്വന്തം ലേഖകൻTuesday, December 5, 2017 8:52 pm

ബർലിൻ: ജര്‍മനിയിലുണ്ടായ കനത്ത മണ്ണുവീഴ്ചയില്‍ അപകടങ്ങളുടെ പരമ്പര. മഞ്ഞുവീഴ്ചയെ തുടർന്നുള്ള മഴയാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. മഴയ്ക്കുശേഷം മഞ്ഞുരുകി പാളിപോലെയായി (ഗ്ളാറ്റ് ഐസ്) ഹൈവേകളിൽ ഉറച്ചിരിക്കുന്നത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കുകയും അപകടത്തിലേയ്ക്കു നയിക്കുകയും ചെയ്യുന്നു.

റൈൻലാന്‍റ് ഫാൽസ് സംസ്ഥാനത്തു മാത്രം നൂറിലേറെ അപകടങ്ങളാണ് റിപ്പോർട്ടു ചെയ്തത്. നാനൂറിൽ അധികം അപകടങ്ങളാണ് ബവേറിയ സംസ്ഥാനത്തുണ്ടായത്. ഇവിടെ ഏഴും പതിനെട്ടും വയസ് പ്രായമുള്ളവരടക്കം നാലു പേർ മരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x