Currency

അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; ഡല്‍ഹിയില്‍ 1800 വിദ്യാലയങ്ങള്‍ അടച്ചിട്ടു

Saturday, November 5, 2016 3:47 pm

ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കാനും സാധ്യതയുണ്ട്. അതേസമയം, തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഡല്‍ഹി മുനിസിപ്പാലിറ്റി വക്താവ് അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 1800 വിദ്യാലയങ്ങള്‍ അടച്ചിട്ടു. അന്തരീക്ഷ മലിനീകരണം ക്രമാതീതമായതിനെ തുടർന്നാണ് വിദ്യാലങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കാനും സാധ്യതയുണ്ട്. അതേസമയം, തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഡല്‍ഹി മുനിസിപ്പാലിറ്റി വക്താവ്  അറിയിച്ചിട്ടുണ്ട്.

മലിനീകരണ നിരീക്ഷണ ഏജന്‍സിയുടെ കണക്കു പ്രകാരം ഡല്‍ഹിയിലെ അന്തരീക്ഷത്തിൽ ഒരു ക്യൂബിക് മീറ്ററില്‍ 1200 മൈക്രോ ഗ്രാം വരെ പൊടിപടലങ്ങളുണ്ട്.  ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പിഎം) 2.5 ന്റെ അന്തരീക്ഷത്തിലെ അളവ് കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത പരിധിയേക്കാള്‍ 13 തവണ വര്‍ധിച്ചതായാണ് റിപ്പോർട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x