Currency

ഡൽഹിയിൽ ചിക്കൻഗുനിയ ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്നായി

സ്വന്തം ലേഖകൻFriday, September 16, 2016 8:13 am

ഇന്നലെ സർ ഗംഗാറാം ആശുപത്രിയിൽ എഴുപത്തഞ്ചുകാരനും ഫോട്ടിസിൽ അറുപതുകാരിയും മരിച്ചതോടെയാണു ചിക്കൻ ഗുനിയ മൂലം മരിച്ചവരുടെ എണ്ണം പതിമൂന്നായി ഉയർന്നത്.

ന്യൂഡൽഹി: ചിക്കൻഗുനിയ ബന്ധിച്ച് ഡൽഹിയിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി ഉയർന്നു. ഇന്നലെ സർ ഗംഗാറാം ആശുപത്രിയിൽ എഴുപത്തഞ്ചുകാരനും ഫോട്ടിസിൽ അറുപതുകാരിയും മരിച്ചതോടെയാണു ചിക്കൻ ഗുനിയ മൂലം മരിച്ചവരുടെ എണ്ണം പതിമൂന്നായി ഉയർന്നത്.

കൊതുക് ജന്യരോഗങ്ങള്‍ ബാധിച്ച്‌ ചികിത്സതേടി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ കൊതുക് നിവാരാണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കിയതായി സർക്കാർ അനുബന്ധ വൃത്തങ്ങൾ അറിയിച്ചു.

മരണപ്പെട്ടവരിലേറെയും വൃദ്ധരാണ്. അതേസമയം രോഗം പടരുന്നത്‌ തടയുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നതായും ആരോപണമുണ്ട്‌. നൂറിലധികം ആളുകൾ ചിക്കൻഗുനിയ ബാധിച്ചതിനെത്തുടർന്ന്‌ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 39 പേർക്ക്‌ ചിക്കൻഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്‌.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x