Currency

ഡൽഹിയിൽ പഴയ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം

സ്വന്തം ലേഖകൻTuesday, November 8, 2016 12:14 pm

അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ പഴയ ഡീസൽ വാഹനനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനും പടക്കം, വെടിമരുന്ന് എന്നിവ കത്തിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.

ഡൽഹി: അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനും പടക്കം, വെടിമരുന്ന് എന്നിവ കത്തിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറകെ ലഫ്. ഗവര്‍ണര്‍ നജീബ് ജങ് ആണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വ്യവസായശാലകള്‍ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണലും കേന്ദ്ര സര്‍ക്കാറും ഡല്‍ഹി സര്‍ക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. യലുകളിലും തുറസ്സായ സ്ഥലങ്ങളിലും മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുനിസിപ്പല്‍ കോര്‍പറേഷനും നിർദേശം നൽകിയിട്ടുണ്ട്. നവംബർ 14 വരെ ഡല്‍ഹിയില്‍ ഒരിടത്തും നിര്‍മാണപ്രവര്‍ത്തനങ്ങളോ പൊളിക്കല്‍-ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളോ പാടില്ല.

അതിനിടെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായത് സംബന്ധിച്ച വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x