മൂന്നു മെട്രോ പാതകളിലായിലായിട്ടാണ് ഈ കോച്ചുകൾ സർവീസ് നടത്തുക. ബൊംബാഡിയര്‍ കമ്പനി നിര്‍മിച്ച 162 കോച്ചുകളും ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് നിര്‍മിച്ച 96 കോച്ചുകളുമാണ് പുതിയതായി സർവീസ് ആരംഭിക്കുന്നത്.
ന്യൂഡൽഹി: തലസ്ഥാനത്ത് 258 അത്യാധുനിക മെട്രോ കോച്ചുകള്‍ സർവീസ് ആരംഭിക്കുന്നു. മൂന്നു മെട്രോ പാതകളിലായിലായിട്ടാണ് ഈ കോച്ചുകൾ സർവീസ് നടത്തുക. ബൊംബാഡിയര്‍ കമ്പനി നിര്‍മിച്ച 162 കോച്ചുകളും ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് നിര്‍മിച്ച 96 കോച്ചുകളുമാണ് പുതിയതായി സർവീസ് ആരംഭിക്കുന്നത്.
ബൊംബാര്‍ഡിയര്‍ നിര്‍മിച്ച ആറു കോച്ചു ട്രെയിന്‍ എട്ടു കോച്ചാക്കി മാറ്റി ബ്ലൂലൈന്‍ ഇതിനോടകം ഓടിച്ചു തുടങ്ങി. യെല്ലോ ലൈനില്‍ 14 പുതിയ എട്ടു കോച്ച് വണ്ടികള്‍, ബ്ലൂലൈനില്‍ പുതിയ മൂന്ന് എട്ടു കോച്ച് വണ്ടികള്‍ എന്നിവ വൈകാതെ സര്‍വീസിനിറക്കും. 20 ലക്ഷത്തോളം യാത്രക്കാര്‍ ദിനംപ്രതി മെട്രോയില്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. മെട്രോയുടെ അടുത്ത ഘട്ടത്തിനു വേണ്ടി 924 പുതിയ കോച്ചുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.