അടിയന്തര ആവശ്യങ്ങൾക്കുള്ള ഹെൽപ്‍ലൈന്‍ നമ്പറായ 112-ലേക്കു വരുന്ന ഫോൺ കോളുകൾ കൈകാര്യം ചെയ്യുന്നതിനു ഡൽഹി പൊലീസ് പ്രത്യേക കൺട്രോൾ റൂം തുറക്കും.
ന്യൂഡൽഹി: അടിയന്തര ആവശ്യങ്ങൾക്കുള്ള ഹെൽപ്‍ലൈന്‍ നമ്പറായ 112-ലേക്കു വരുന്ന ഫോൺ കോളുകൾ കൈകാര്യം ചെയ്യുന്നതിനു ഡൽഹി പൊലീസ് പ്രത്യേക കൺട്രോൾ റൂം തുറക്കും. നിലവിൽ ഐടിഒയിലെ പൊലീസ് ആസ്ഥാനത്തിനു സമീപമാണ് പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൺട്രോൾ റൂം നിർമിക്കുന്നതിനുള്ള പുതിയ സ്ഥലത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈദർപുരിലാണു പുതിയ കൺട്രോൾ റൂം നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. അടിയന്തര ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം കാണുന്നതിനായി ആരംഭിച്ച സംവിധാനമാണു 112ഹെൽപ് ലൈൻ. പൊലീസ് എമർജൻസി നമ്പറായ 100–ലേക്കു വരുന്ന വിളികളും 112-ലേക്കു കണക്ട് ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.