17 വര്‍ഷത്തിനിടയിലെ ഏറ്റവും ദുസ്സഹമായ വായുമലിനീകരണമാണ് ഇപ്പോൾ ഡൽഹിയിലുള്ളതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ.)
ന്യൂഡൽഹി: 17 വര്‍ഷത്തിനിടയിലെ ഏറ്റവും ദുസ്സഹമായ വായുമലിനീകരണമാണ് ഇപ്പോൾ ഡൽഹിയിലുള്ളതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ.). ഇതേതുടർന്ന് ശ്വാസതടസ്സം, ഹൃദ്രോഗം എന്നിവയുള്ളവരും കുട്ടികളുമെല്ലാം അതിജാഗ്രത പുലര്‍ത്തണമെന്ന് സി.എസ്.ഇ മുന്നറിപ്പ് നൽകി.
ശൈത്യകാലത്ത് മലിനീകരണം കൂടുമെന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സി.എസ്.ഇ. ഗവേഷണ വിഭാഗം ഡയറക്ടര്‍ അനുമിത ചൗധരി പറയുന്നു. 800-900 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്ററെന്ന നിലയില്‍ മണിക്കൂറില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് അന്തരീക്ഷത്തിലെ മലിനവസ്തുക്കളെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.