മാലിന്യം, ഉണക്ക ഇലകള്‍, പ്ലാസ്റ്റിക്, റബ്ബര്‍ തുടങ്ങിയവ പൊതുസ്ഥലത്തു കത്തിച്ചാല്‍ നടപടിയെടുക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരെയും തഹസില്‍ദാര്‍മാരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡൽഹി: പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാല്‍ അയ്യായിരം രൂപ പിഴ ഈടാക്കുമെന്ന് ഡൽഹി സര്‍ക്കാര്‍ അറിയിച്ചു. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ നിര്‍മാണസ്ഥലങ്ങളില്‍ മലിനീകരണം സൃഷ്ടിച്ചാല്‍ അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു.
മാലിന്യം, ഉണക്ക ഇലകള്‍, പ്ലാസ്റ്റിക്, റബ്ബര്‍ തുടങ്ങിയവ പൊതുസ്ഥലത്തു കത്തിച്ചാല്‍ നടപടിയെടുക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരെയും തഹസില്‍ദാര്‍മാരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനനഗരിയിലെ വായുമലിനീകരണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ദീപാവലിയും തണുപ്പ് കാലവും കൂടിയാകുമ്പോൾ സ്ഥിതിഗതികൾ ഇനിയും വഷളായേക്കും എന്നത് മുൻ നിർത്തി കർശന നടപടികൾ കൈക്കൊള്ളാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.