ഇന്ത്യന്‍ സര്‍ക്കാര്‍ 500,1000 നോട്ടുകള്‍ അസാധുവാക്കിയത് സൗദിയിലെ പണമിടപാട് സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടം ഉണ്ടാക്കും. വരുമാനത്തില്‍ മുപ്പത് ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് നിഗമനം.
റിയാദ്: ഇന്ത്യന്‍ സര്‍ക്കാര്‍ 500,1000 നോട്ടുകള്‍ അസാധുവാക്കിയത് സൗദിയിലെ പണമിടപാട് സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടം ഉണ്ടാക്കും. വരുമാനത്തില്‍ മുപ്പത് ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് നിഗമനം. ഇന്ത്യയില്‍ 500,1000 നോട്ടുകള്‍ പിന്‍വലിച്ചത് പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിവെക്കുകയെന്ന് ജിദ്ദയിലെ പ്രമുഖ പണമിടപാട് സ്ഥാപന ഉടമ പറഞ്ഞു. നോട്ടുകള്‍ റദ്ദാക്കിയതുമൂലം പണമിടപാട് സ്ഥാപനങ്ങള്‍ക്ക് മൂവായിരം കോടി രൂപയുടെ (ഏകദേശം 150 ദശലക്ഷം റിയാല്‍) നഷ്ടം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയില്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നേരത്തെ ലഭിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ മാറിക്കിട്ടാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി മോണട്ടറി ഏജന്‍സിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് പുറത്തുള്ള ഇത്തരം നോട്ടുകള്‍ വ്യാജ നോട്ടുകളാണെന്ന പ്രചരണം നടക്കുന്നുണ്ട്. തിരിച്ചു നല്‍കാന്‍ കഴിയാതിരിക്കുന്നതോടെ 500, 1000 രൂപയുടെ നോട്ടുകള്‍ പണമിടപാട് സ്ഥാപനങ്ങളില്‍ കുന്നുകൂടുമെന്നും പണമിടപാട് സ്ഥാപന ഉടമകള്‍ പറഞ്ഞു. അതേ സമയം രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇന്ത്യയിലേക്ക് പണം അയയ്ക്കാനുള്ള തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു റിയാലിന് പതിനെട്ട് രൂപയ്ക്ക് മുകളിലാണ് ഇന്നും വിനിമയ നിരക്ക്. സൗദിയിലെ എല്ലാ മണി ട്രാന്‍സ്ഫര്‍ സ്ഥാനങ്ങളിലും പതിനെട്ട് രൂപയ്ക്ക് മുകളിലാണ് പ്രവാസികള്‍ക്ക് ലഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.