Currency

ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് വരുന്നു; 2018 മുതൽ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് മൊബൈലിൽ

സ്വന്തം ലേഖകൻMonday, April 3, 2017 12:51 pm

ലണ്ടന്‍ :  2018-ഓടെ യുകെയിൽ സ്മാര്‍ട്ട്‌ഫോണില്‍ കൊണ്ടു നടക്കാവുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു. പുതിയ സിസ്റ്റം വരുന്ന സെപ്റ്റംബറില്‍ ടെസ്റ്റ് ചെയ്യുമെന്നാണ് ഡ്രൈവർ ആൻഡ് ലൈസൻസിങ്ങ് ഏജൻസിയിൽ നിന്നും ലഭിക്കുന്ന വിവരം. ഈ സംവിധാനം സൗകര്യപ്രദവും സുരക്ഷിതവും വ്യാജലൈസന്‍സ് നിര്‍മ്മാണത്തെ തടയുന്നതുമായിരിക്കുമെന്ന് ഡിവിഎല്‍എ ചീഫ് എക്‌സിക്യൂട്ടീവ് ഒലിവര്‍ മോര്‍ലെ അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ ലൈസന്‍സിന്റെ ഒരു മാതൃക അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ആപ്പിള്‍ പേ ആപ്പില്‍ ലൈസന്‍സിന്റെ ചിത്രം ഐഫോണ്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയില്‍ തെളിയുന്നതാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 2017-18 കാലത്ത് തങ്ങള്‍ ഡിജിറ്റല്‍ ലൈസന്‍സ് നടപ്പിലാക്കുമെന്നാണ് ഡിവിഎല്‍എ പ്രതീക്ഷിക്കുന്നത്.

ഇതുവഴി കസ്റ്റമര്‍ക്ക് തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട്‌ഫോണിൽ കാണാന്‍ സാധിക്കുമെന്നും ഡിവിഎല്‍എ വ്യക്തമാക്കുന്നത്. ഇത്തരം ലൈസന്‍സുകള്‍ നിലവില്‍ വന്നാലും ഇപ്പോഴുള്ള പ്ലാസ്റ്റിക് ലൈസന്‍സുകള്‍ നിലനില്‍ക്കുന്നതാണ് എന്നും ഡിവിഎല്‍എ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x