
ബർലിൻ: ജർമ്മനിയിൽ ഡിജിറ്റലൈസേഷന്‍ ഊര്‍ജിതമായി നടപ്പാകുന്നതോടെ ഇപ്പോഴുള്ള തൊഴിലവസരങ്ങളിൽ പത്തിലൊന്ന് കുറവുണ്ടാകുമെന്നു വിലയിരുത്തൽ. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ജര്‍മനിയിലെ 3.4 മില്യന്‍ ജോലികളില്‍ ആവശ്യത്തില്‍ കൂടുതല്‍ ആളുകളാകുമെന്നാണ് ഐടി അസോസിയേഷന്‍ ബിറ്റ്കോമിന്‍രെ റിപ്പോർട്ട്.
നിലവില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയിലാണ് ജര്‍മന്‍ കമ്പനികള്‍. അതേസമയം റോബോട്ടുകളും അള്‍ഗൊരിതങ്ങളും മനുഷ്യര്‍ ചെയ്യുന്ന പല ജോലികളും ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് പുരോഗതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നു കയറ്റം ഇക്കാര്യത്തില്‍ വളര്‍ച്ചയുടെ വേഗം കൂട്ടിയതായും വിലയിരുത്തുന്നു. നിലവില്‍ 33 മില്യന്‍ ആളുകളാണ് ജര്‍മനിയില്‍ ജോലി ചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.