ജോലിസമയത്ത് ഉപയോഗിക്കുന്ന വെള്ളക്കോട്ട് യോഗങ്ങള്‍, സമ്മേളനങ്ങള്‍, പള്ളികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
റിയാദ്: ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിക്ക് പുറത്ത് വെള്ളക്കോട്ട് ധരിക്കരുതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. രോഗാണുക്കളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ജോലിസമയത്ത് ഉപയോഗിക്കുന്ന വെള്ളക്കോട്ട് യോഗങ്ങള്‍, സമ്മേളനങ്ങള്‍, പള്ളികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ആശുപത്രികള്‍, ക്ലിനിക്കുകള്‍, കാമ്പസുകള്‍ എന്നിവയ്ക്ക് പുറത്തേക്ക് മെഡിക്കല്‍ വിദ്യാര്‍ഥികളും വെള്ളക്കോട്ട് ധരിക്കരുതെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ വെള്ളക്കോട്ട് ധരിക്കുന്നത് നിരോധിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നതായും മന്ത്രാലയത്തിലെ ആരോഗ്യനയലൈസന്‍സിങ് വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ ആല്‍ അമീരി വെളിപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.