
റിയാദ്: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിനു ശ്രമിക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന പുതിയ തീരുമാനവുമായി യുഎഇ സര്‍ക്കാര്‍. 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി യുഎഇ ഡ്രൈവിങ് ലൈസന്‍സില്‍ ഇളവ് നല്‍കും. ഇവര്‍ക്ക് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് കിട്ടും.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഈ രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഓസ്ട്രിയ, സ്ലൊവാക്യ, ലക്‌സംബര്‍ഗ്, ചൈന, പോര്‍ച്ചുഗല്‍,ഫിന്‍ലാന്റ്, റൊമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ലാത്വിയ, ലിത്വാനിയ എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ പുതിയ രാജ്യങ്ങള്‍.
യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാനായി മേല്‍പ്പറഞ്ഞ രാജ്യങ്ങളിലുള്ളവര്‍ക്ക് താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്.1. മറ്റ് രാജ്യങ്ങളില് നിന്ന് ലഭിച്ച സാധുവായ ഒരു ഡ്രൈവിംഗ് ലൈസന്‍സ്2. ദുബായിലെ സാധുതയുള്ള റസിഡന്‍സ് വിസ3. ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ4. എമിറേറ്റിലെ ആരോഗ്യ അതോറിറ്റിയുടെയും സ്‌പോണ്‍സറിന്റെയും എന്‍ഒസി
നേരെത്ത തന്നെ 30 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ സേവനം ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.