Currency

സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം; യൂബറിന് അനുമതി

സ്വന്തം ലേഖകന്‍Friday, October 27, 2017 12:08 pm

റിയാദ്: സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കാന്‍ സൗദി ട്രാന്‍സ്‌പോര്‍ട് അതോറിറ്റി യൂബറിന് അനുമതി നല്‍കി. സ്ഥാപനത്തില്‍ ജോലി ചെയാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായിരിക്കും യൂബര്‍ കൂടുതല്‍ പരിഗണന നല്‍കുക.

ശരാശരി 80,000 ഉപഭോക്താക്കളാണ് സൗദിയില്‍ യൂബറിനുള്ളത്. ജിസിസിയിലെ ഏറ്റവും വലിയ നിരക്കാണിത്. യൂബര്‍ ഉപഭോക്താക്കളില്‍ 80 ശതമാനവും സ്ത്രീകളാണെന്നത് ചൂണ്ടിക്കാട്ടിയാണ് യൂബര്‍ പരിശീലനത്തിനൊരുങ്ങുന്നത്. എന്നാല്‍ ജോലി ചെയാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായിരിക്കും മുന്‍ഗണന. നിലവില്‍ സൗദി യൂബറില്‍ ഒരു ലക്ഷത്തി നാല്‍പതിനായിരം ഡ്രൈവര്‍മാരുള്ളതില്‍ 65 ശതമാനം പാര്‍ട് ടൈം ജോലിക്കാരാണ്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ വനിതകളെ ജോലിയില്‍ നിയമിക്കും.

കൂടുതല്‍ വനിതകള്‍ ഈ മേഖലയിലേക്കു കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സൗദി ട്രാന്‍സ്‌പോര്‍ട് അതോറിറ്റി മേധാവി റാമിഹ് അല്‍ റുമൈഹ് പറഞ്ഞു. വിദേശി വനിതകളെ ഡ്രൈവര്‍ ജോലിയില്‍ അനുവദിക്കില്ല. അടുത്ത വര്‍ഷം സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിച്ച് തുടങ്ങാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x