Currency

മയക്കുമരുന്ന് അനുബന്ധ കുറ്റകൃത്യങ്ങളില്‍ യുഎഇയില്‍ വന്‍ വര്‍ധന

സ്വന്തം ലേഖകന്‍Saturday, April 1, 2017 10:26 am

രാജ്യത്ത് 2015 ല്‍ 110 ലക്ഷം മയക്കുഗുളികകള്‍ പിടികൂടിയ സമയത്ത് കഴിഞ്ഞ വര്‍ഷം 425 ലക്ഷമായി വന്‍ വര്‍ധനയാണുണ്ടായത്. ഗള്‍ഫ് രാജ്യങ്ങള്‍ മയക്കു മരുന്ന് കുറ്റവാളികളുടെ മുഖ്യ ലക്ഷ്യകേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണെന്ന് അല്‍ സുവൈദി പറഞ്ഞു.

റിയാദ്: യുഎഇയില്‍ മയക്കുമരുന്ന് അനുബന്ധ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത അളവിലും അറസ്റ്റിലായവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുള്ളത്. ചില മയക്കുമരുന്നുകള്‍ പോയവര്‍ഷം വന്‍തോതില്‍ പിടിച്ചെടുത്തു. ഇത്തരം കേസുകളില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം ഇരട്ടിയിലേറെയായിട്ടുമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മയക്കുമരുന്ന് വിരുദ്ധ സംഘം മേധാവി ലഫ്. കേണല്‍ സഈദ് അല്‍ സുവൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് 2015 ല്‍ 110 ലക്ഷം മയക്കുഗുളികകള്‍ പിടികൂടിയ സമയത്ത് കഴിഞ്ഞ വര്‍ഷം 425 ലക്ഷമായി വന്‍ വര്‍ധനയാണുണ്ടായത്. ഗള്‍ഫ് രാജ്യങ്ങള്‍ മയക്കു മരുന്ന് കുറ്റവാളികളുടെ മുഖ്യ ലക്ഷ്യകേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണെന്ന് അല്‍ സുവൈദി പറഞ്ഞു. ഇത്തരം കുറ്റകൃ്യങ്ങളെ ചെറുക്കാന്‍ യുഎഇ എല്ലാ വിധ സജ്ജീകരണങ്ങളും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x