യാത്രക്കാർക്കു ബസ് റൂട്ടുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായകമായ പുതിയ ഭൂപടവുമായി ആർടിഎ. സ്‌പൈഡർ ഡയഗ്രം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഭൂപടം തയാറാക്കിയിരിക്കുന്നത്. ഇതുവഴി പ്രധാന ബസ് സ്‌റ്റേഷനുകൾ, മെട്രോ സ്‌റ്റേഷനുകൾ, മെട്രോ ഫീഡർ സർവീസുകൾ എന്നിവ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.
ദുബായ്: യാത്രക്കാർക്കു ബസ് റൂട്ടുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായകമായ പുതിയ ഭൂപടവുമായി ആർടിഎ. ബസ് സ്‌റ്റോപ്പുകളിലും ബസ് സ്‌റ്റേഷനുകളിലും ഈഭൂപടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സ്‌പൈഡർ ഡയഗ്രം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഭൂപടം തയാറാക്കിയിരിക്കുന്നത്. www.rta.ae, www.dubaibuses.com എന്നീ വെബ്‌സൈറ്റുകളിലും ലഭ്യമായ ഭൂപടത്തിൽ ദുബായിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ ത്രിമാന രീതിയിൽ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോ റൂട്ടിനും വ്യത്യസ്ഥ നിറങ്ങളാണ് നൽകിയിട്ടുള്ളത് എന്നതിനാൽ പ്രധാന ബസ് സ്‌റ്റേഷനുകൾ, മെട്രോ സ്‌റ്റേഷനുകൾ, മെട്രോ ഫീഡർ സർവീസുകൾ എന്നിവ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ദുബായിലെ വിവിധ പ്രദേശങ്ങളുടെ പേരുകൾ അറബിക്കിലും ഇംഗ്ലിഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് വിമാനത്താവളം, ഹോട്ടലുകൾ, മാളുകൾ, ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഒരുലക്ഷത്തോളം പുതിയ ഭൂപടം അച്ചടിച്ച് വിതരണം ചെയ്‌തിട്ടുണ്ടെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി പ്ലാനിങ് ആൻഡ് ബിസിനസ് ഡവലപ്‌മെന്റ് വിഭാഗം ഡയറക്‌ടർ മുഹമ്മദ് അൽ അലി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.