സൗദി വ്യവസായ മേഖലയില്‍ 60 കോടി ദിര്‍ഹമിന്റെ നിക്ഷേപമിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ദുബായ് ഇന്‍വസ്റ്റ്‌മെന്റ് കമ്പനി ബോര്‍ഡ് അംഗവും ഉന്നത ഉദ്യോഗസ്ഥനുമായ ഖാലിദ് ബിന്‍ കല്‍ബാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റിയാദ്: സൗദിയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ദുബായ് ഇന്‍വസ്റ്റ്‌മെന്റ് കമ്പനി. സൗദി വ്യവസായ മേഖലയില്‍ 60 കോടി ദിര്‍ഹമിന്റെ നിക്ഷേപമിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ദുബായ് ഇന്‍വസ്റ്റ്‌മെന്റ് കമ്പനി ബോര്‍ഡ് അംഗവും ഉന്നത ഉദ്യോഗസ്ഥനുമായ ഖാലിദ് ബിന്‍ കല്‍ബാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംരംഭങ്ങള്‍ ആരംഭിക്കാന്‍ ദാര്‍ ദുബായ് എന്ന പേരിലുള്ള കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്. റിയാദ് നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലത്തിലുള്ള വ്യവസായ നഗരത്തിലാണ് സംരംഭങ്ങള്‍ ആരംഭിക്കുന്നത്. യുഎഇക്ക് പുറമെ ഈജിപ്ത്, മൊറോക്കോ, അങ്കോള എന്നിവിങ്ങളിലും ദുബായ് ഇന്‍വസ്റ്റ്‌മെന്റ്് കമ്പനിക്ക് നിക്ഷേപമുണ്ട്.
സൗദിയില്‍ വിഷന്‍ 2030ന്റെ പശ്ചാത്തലത്തിലാണ് വ്യവസായ സംരംഭങ്ങളുമായി യുഎഇ കമ്പനി റിയാദില്‍ കാലൂന്നാന്‍ ശ്രമിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.