Currency

ദുബായ് മെട്രോ റെഡ്‌ലൈന്‍ സര്‍വീസ് സമയത്തില്‍ മാറ്റം

സ്വന്തം ലേഖകന്‍Friday, January 31, 2020 12:18 pm

ദുബായ്: ദുബായ് മെട്രോ റെഡ്‌ലൈനില്‍ ഇന്നു മുതല്‍ അടുത്ത ഏഴ് വെള്ളിയാഴ്ചകളില്‍ സര്‍വീസ് സമയത്തില്‍ മാറ്റം ഉണ്ടാകും. ഉച്ചക്ക് രണ്ട് മുതല്‍ പുലര്‍ച്ച ഒന്ന് വരെയായിരിക്കും പുതുക്കിയ സര്‍വീസ് സമയം. വെള്ളിയാഴ്ച(31-12-2020) മുതല്‍ മാര്‍ച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിലാണ് സമയമാറ്റം. ഈ ദിവസങ്ങളില്‍ ബസ് ഉള്‍പ്പെടെയുള്ള മറ്റു മാര്‍ഗങ്ങളെ യാത്രക്കാര്‍ ആശ്രയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ് റോഡ്-ഗതാഗത അതോറിറ്റിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എക്‌സ്‌പോ നഗരിയിലേക്ക് മെട്രോ നീട്ടുന്ന റൂട്ട് 2020ന്റെ പരിശോധനകള്‍ നടത്തുന്നതിനാണ് സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇക്കാര്യം സൂചിപ്പിക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ അനൗണ്‍സ്‌മെന്റ്, പോസ്റ്റര്‍, നോട്ടീസ്, സ്‌ക്രീന്‍ മെസേജ് എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിന് പുറമെ ആര്‍.ടി.എ വെബ്‌സൈറ്റ്, ആപ്, സമൂഹ മാധ്യമം എന്നിവയിലൂടെയും പ്രചാരണം നല്‍കുമെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x