Currency

ദുബായ് അല്‍റാസില്‍ മേഖലയിലേക്ക് പ്രവേശനവിലക്ക്

സ്വന്തം ലേഖകന്‍Tuesday, March 31, 2020 7:28 pm

ദുബായ്: ദേരയിലെ അല്‍റാസ് മേഖലയിലേക്ക് ഇന്ന് മുതല്‍ രണ്ടാഴ്ച പ്രവേശന വിലക്ക്. ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ ദുായ് ഹെല്‍ത്ത് അതോറിറ്റി എത്തിച്ച് നല്‍കും. മറ്റിടങ്ങളിലുള്ളവര്‍ക്ക് ഇങ്ങോട്ട് പ്രവേശനമുണ്ടാവില്ല. ഇവിടെയുള്ള മെട്രോ സ്റ്റേഷനുകളായ അല്‍റാസ്, പാം ദേര, ബനിയാസ് സ്‌ക്വയര്‍ മെട്രോ സ്റ്റേഷനുകളും രണ്ടാഴ്ച അടച്ചിടുമെന്ന് ആര്‍ടിഎ അറിയിച്ചു.

മേഖലയിലേക്കുള്ള റോഡുകളും സിഗ്‌നലുകളും ഇന്ന് മുതല്‍ അടക്കും. അല്‍റാസിലും പരിസരത്തും അണുനശികരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് നടപടിയെന്ന് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. ഈ സ്റ്റേഷനുകളില്‍ നിര്‍ത്താതെ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ദേര ഗോള്‍ഡ് സൂഖ്, ഓള്‍ഡ് സൂഖ്, മ്യൂസിയങ്ങള്‍ എന്നിവയെല്ലാം അടങ്ങുന്ന പ്രദേശമാണ് അല്‍ റാസ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x