
റിയാദ്: സൗദിയില്‍ ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടും ഇ-പെയ്‌മെന്റ് സംവിധാനവും നിര്‍ബന്ധമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമം സമീപഭാവിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് അല്‍യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. ചെറുകിട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ബിനാമി ഇടപാടും വിദേശികളുടെ നിക്ഷേപ പദ്ധതികളിലെ കൃത്രിമവും കണ്ടെത്താനാണ് പുതിയ രീതി.
രാജ്യത്ത് ഇ-പെയ്‌മെന്റ് നിര്‍ബന്ധമാുമെന്ന് സൗദി മോണിറ്ററി അതോറിറ്റിയിലെ പെയ്‌മെന്റ് വിഭാഗം മേധാവി സിയാദ് അല്‍യൂസുഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇ-പെയ്‌മെന്റ് സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ബഖാലകളിലും കടകളിലും ജോലിക്കാരെന്ന വ്യാജേന സ്ഥാപനം നടത്തുന്ന ബിനാമി ഇടപാടുകാര്‍ ശമ്പളത്തില്‍ കവിഞ്ഞ സംഖ്യ സ്വദേശത്തേക്ക് അയക്കുന്നത് നിരീക്ഷിക്കാനും ബിനാമി ഇടപാട് നിര്‍ത്തലാക്കാനും ഇതിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.