Currency

ഓസ്‌ട്രേലിയൻ പ്രീ സ്‌കൂളുകളിൽ ഹിന്ദി രണ്ടാം ഭാഷയായി പഠിക്കാൻ അവസരമൊരുങ്ങുന്നു

സ്വന്തം ലേഖകൻTuesday, November 15, 2016 11:57 am

ഓസ്റ്റ്രേലിയൻ പ്രീ സ്‌കൂളുകളിൽ 2018 മുതൽ ഹിന്ദി രണ്ടാം ഭാഷയായി പഠിക്കാൻ അവസരം ഉണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിംഗ്ഹാം അറിയിച്ചു.

ഓസ്റ്റ്രേലിയൻ പ്രീ സ്‌കൂളുകളിൽ 2018 മുതൽ ഹിന്ദി രണ്ടാം ഭാഷയായി പഠിക്കാൻ അവസരം ഉണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിംഗ്ഹാം അറിയിച്ചു. ഹിന്ദി ഉൾപ്പെടെ നാല് വിദേശ ഭാഷകൾ കൂടി രണ്ടാം ഭാഷയായി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ അഞ്ചു വിദേശ ഭാഷകളാണ് രണ്ടാം ഭാഷയായി കുട്ടികൾക്ക് തെരെഞ്ഞെടുക്കാവുന്നത്.

ഏർലി ലേർണിംഗ് ലാങ്ഗ്വേജസ് ഓസ്‌ട്രേലിയ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2018 -ൽ പുതുതായി ഹിന്ദിക്ക് പുറമെ മോഡേൺ ഗ്രീക്കും രണ്ടാം ഭാഷയായി കുട്ടികൾക്ക് തെരെഞ്ഞെടുക്കാനാകും. 2017- മുതൽ ഇറ്റാലിയനും സ്പാനിഷും കൂടി രണ്ടാം ഭാഷയായി തെരെഞ്ഞെടുക്കാം. ചൈനീസ്, ജാപ്പനീസ്, ഇൻഡോനേഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിവയാണ് നിലവിൽ രണ്ടാം ഭാഷയായി തെരെഞ്ഞെടുക്കാൻ സാധിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഓസ്‌ട്രേലിയൻ പ്രീ സ്‌കൂളുകളിൽ ഹിന്ദി രണ്ടാം ഭാഷയായി പഠിക്കാൻ അവസരമൊരുങ്ങുന്നു”

  1. I really like looking through a post that can make men and
    women think. Also, thanks for allowing me to comment!

  2. Selina says:

    continuously i used to read smaller content that
    as well clear their motive, and that is also happening
    with this article which I am reading now.

Comments are closed.

Top
x